ലക്നൗ: ഉത്തര്‍പ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് ഒരു നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവായ അമ്മര്‍ റിസ്വി ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രിയായിരുന്നു റിസ്വി. ഭാരതീയ ജനതാ പാർട്ടിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്.
ALSO READ: ഇനി സൗദിയയുടെ മുഴുവൻ യാത്രകളും ആരംഭിക്കുന്നത് പുതിയ വിമാനത്താവളത്തിൽ നിന്നായിരിക്കുമെന്ന് അധികൃതർ
തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച റിസ്വിയെ കോണ്‍ഗ്രസ് നിരാശനാക്കിയതാണ് അകല്‍ച്ചയ്ക്ക് കാരണം. കഴിഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് റിസ്വി കോണ്‍ഗ്രസില്‍ നിന്നും അകന്നത്.
ALSO READ: നടി മഞ്ജു വാര്യർക്ക് തൊഴിൽ പരമായ പിന്തുണ നൽകുമെന്ന് സിനിമാ താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി
ഉത്തര്‍പ്രദേശില്‍ നാള്‍ക്കു നാള് സ്വാധീനം നഷ്ടമാകുന്ന പാര്‍ട്ടിയെ കരകയറ്റാന്‍ തീവ്ര ശ്രമമാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഇതിനിടെ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Post Your Comments