ബംഗളൂരു: മരിച്ചാലും ശരീരം സൂക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യ. ആരും കാലങ്ങളോളം ജീവിച്ചിരിക്കില്ല. എന്നാല്‍ മൃതദേഹം അനന്തമായി സൂക്ഷിക്കാനാകുമെന്നാണ് ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്.വരുംതലമുറയ്ക്കായി മൃതദേഹം കാലങ്ങളോളം സൂക്ഷിക്കാന്‍ കഴിയുന്ന ലളിതമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി രംഗത്തുവന്നിരിക്കുകയാണ് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഫോറന്‍സിക് വിദഗ്ധന്‍.
ബംഗളൂരുവിലെ ഒക്സ്ഫോര്‍ഡ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്റെ തലവനായ ദിനേശ് റാവുവാണ് പുതിയ സാങ്കേതിക വിദ്യയുമായി രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇദ്ദേഹം തയ്യാറായില്ല. ഈജിപ്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പ്രയോഗിച്ചിരുന്ന മമ്മിഫിക്കേഷന്‍ അല്ല ഇതെന്ന് ദിനേശ് റാവു വ്യക്തമാക്കി. മൃതദേഹങ്ങള്‍ നൂറ്റാണ്ടുകളോളം അഴുകാതിരിക്കാനുളള ഈ സാങ്കേതികവിദ്യ മമ്മിഫിക്കേഷനും എംബാമും എല്ലാം ചേര്‍ന്നുളളതാണ് എന്ന് മാത്രമെന്ന് ദിനേശ് റാവു വെളിപ്പെടുത്തി. ഫോര്‍മാലിന്‍ ഉപയോഗിച്ച് മൃതദേഹം സൂക്ഷിക്കുന്ന സാങ്കേതികവിദ്യയാണ് എംബാം.
പുതിയതായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് മണിക്കൂറുകള്‍ക്കകം തന്നെ മൃതദേഹം പരിപാലിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മമ്മിഫിക്കേഷന്‍ പോലുളള രീതികള്‍ ചെലവേറിയതാണ്. എന്നാല്‍ ഇത് കുറഞ്ഞ ചെലവില്‍ തന്നെ സാധ്യമാക്കാന്‍ സാധിക്കുമെന്നും ദിനേശ് റാവു പറയുന്നു.
മൂന്നുമാസം കൂടുമ്‌ബോള്‍ മൃതദേഹത്തില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രം മാറ്റണമെന്ന് മാത്രമെന്ന് ദിനേശ് റാവു പറഞ്ഞു. മൃഗങ്ങളിലാണ് ദിനേശ് റാവു പരീക്ഷണം നടത്തിയത്. പ്രാവില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നും ദിനേശ് റാവു അവകാശപ്പെടുന്നു.
പുതിയ സാങ്കേതികവിദ്യ മെഡിക്കല്‍ സമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചു. 200 ഡോക്ടര്‍മാരും 150 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് ഇതിന് സാക്ഷിയായത്. പുതിയ സാങ്കേതികവിദ്യ പ്രതീക്ഷ നല്‍കുന്നതാണെന്ന് പത്തോളജിസ്റ്റ് ഡോ റീമ പാട്ടീല്‍ പറഞ്ഞു
Post Your Comments