Latest NewsNewsInternational

ജപ്പാന്റെ 126–ാമതു ചക്രവർത്തിയായി നാറുഹിതോ സിംഹാസനമേറി

ടോക്കിയോ: ജപ്പാന്റെ 126–ാമതു ചക്രവർത്തിയായി നാറുഹിതോ സ്ഥാനാഹോരണം ചെയ്‌തു. ജപ്പാൻ പ്രധാന മന്ത്രി ഷിൻസ ആബെയാണ് ‘ചക്രവർത്തി നീണാൾ വാഴട്ടെ” എന്ന് ആചാരപ്രകാരം അദ്ദേഹത്തിന്റെ ചെവിയിൽ മന്ത്രിച്ചത്‌. ആചാരസമൃദ്ധമായ ചടങ്ങുകളാണു 2000 അതിഥികളെ സാക്ഷിയാക്കി പൂർത്തിയായത്. രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉൾപ്പെടെ 180 രാജ്യങ്ങളിൽനിന്നായി നാനൂറോളം പ്രതിനിധികളാണു പ്രത്യേകക്ഷണപ്രകാരം പങ്കെടുത്തത്. ഇവരിൽ പലരുമായും ഈയാഴ്ചതന്നെ അൻപതോളം ഔദ്യോഗിക കൂടിക്കാഴ്ചകൾ ആബെ നടത്താനിരിക്കുന്നു.

ALSO READ: നോർക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്

ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിൽ പഠിച്ചിട്ടുള്ള നാറുഹിതോ സംഗീതജ്ഞനുമാണ്. ചക്രവർത്തിനി മസാകോ (55) യുഎസിലെ ഹാർവഡിൽ പഠിച്ചതാണ്. സുദീർഘകാലം ജപ്പാ‍ൻ വാണ അകിഹിതോ ചക്രവർത്തി (85) സ്വന്തം ഇഷ്ടപ്രകാരം രാജസിംഹാസനം ഉപേക്ഷിച്ചതോടെയാണു മകൻ നാറുഹിതോ(59)യുടെ സ്ഥാനാരോഹണത്തിനു വഴി തുറന്നത്.

ALSO READ: ക്യാൻസർ രോഗിയുടെ പണം കവർന്ന ശേഷം കവർച്ച മൂടിവെക്കാൻ വീടും തീയിട്ടു, യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button