തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രമുഖ മലയാളം ടിവി ചാനലിനെതിരെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ എക്സിറ്റ് പോൾ ഫലം പുറത്തുവിട്ട ടിവി ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭാരതീയ ജനതാ പാർട്ടിയുടെ പാലക്കാട് ജില്ലാ അധ്യക്ഷൻ ശ്രീ,കൃഷ്ണദാസ് ആണ് പരാതി നൽകിയത് . തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം 6.30 വരെ എക്സിറ്റ് പോൾ ഫലം പുറത്തുവിടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ഇറക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം സോണിയ പടിയിറങ്ങും; രാഹുൽ വീണ്ടും അദ്ധ്യക്ഷനായേക്കുമെന്നു സൂചന
എന്നാൽ കേരളത്തിലെ ഒരു പ്രമുഖ ചാനൽ വൈകുന്നേരം 6.15ന് എക്സിറ്റ് പോൾ ഫലം പുറത്തുവിടാൻ ആരംഭിക്കുകയും 6.30 നുള്ളിൽ കോന്നി നിയോജകമണ്ഡലത്തിലെ ഫലം പുറത്തു വിടുകയും ചെയ്തിരുന്നു.
കേരളത്തിലെ കനത്ത മഴ കാരണം പല ബൂത്തുകളിലും 7.30 വരെ പോളിംഗ് നടന്നിരുന്നു. 6.30 ന് മുമ്പ് ഫലം പുറത്തു വിടുക വഴി വോട്ട് ചെയ്യാൻ ബാക്കിയുണ്ടായിരുന്ന വോട്ടർമാരെ സ്വാധീനിക്കുകയും അതുവഴി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുകയും ചെയ്തു എന്നാണ് പരാതി. ആരോപണം തെളിഞ്ഞാൽ രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചാനൽ അധികൃതർ നടത്തിയിരിക്കുന്നത് എന്ന് ശ്രീ.കൃഷ്ണദാസ് പറഞ്ഞു.
Post Your Comments