തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി കണ്‍സെഷന്‍ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റവുമായി കെഎസ്ആർടിസി. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. കണ്‍സെഷന്‍ നിര്‍ത്തലാക്കിയതിനെതിരെ കെഎസ്‌യു പ്രവര്‍ത്തകർ സമരവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇവരുമായി നടത്തിയ ചർച്ചയിലാണ് കണ്‍സെഷന്‍ പിൻവലിക്കില്ലെന്ന് അധികൃതർ അറിയിച്ചത്.
Read also: പെരിയ ഇരട്ടക്കൊലക്കേസ്; ഡിജിപിക്ക് ഹെക്കോടതിയുടെ രൂക്ഷ വിമര്‍ശനം
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയിൽ സർവീസുകൾ കുറച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കണ്‍സെഷന്‍ അനുവദിക്കേണ്ടതില്ലെന്ന് കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്. കണ്‍സെഷന്‍ അനുവദിക്കുന്നത് കെഎസ്‌ആര്‍ടിസിക്ക് കനത്ത നഷ്ടം വരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവില്‍ നാല്‍പതു കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് കണ്‍സെഷന്‍ നൽകുന്നത്.
Post Your Comments