Latest NewsKeralaNews

പെരിയ ഇരട്ടക്കൊലക്കേസ്; ഡിജിപിക്ക് ഹെക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ കേരള പോലീസിനും സിബിഐക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടിട്ടും അതു നടപ്പാക്കാത്തതാണ് ഹേക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും കേരള പോലീസിനുമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഡിജിപിയുടെ നടപതി കൃത്യവിലോപമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ALSO READ: ഹസ്സന് ഇത് രണ്ടാം ജന്മം: ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായ ഹസ്സന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

പെരിയയില്‍ കൊലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കളാണ് അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതീയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകിപ്പിക്കുന്നതിലൂടെ തെളിവുകള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പോലീസിനെയും ഡിജിപിയെയും വിമര്‍ശിച്ചത്.

അന്വേഷണം സിബിഐക്ക് നല്‍കാന്‍ ഇത്രയും വൈകുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ഡിജിപിയുടെ നടപടിയേയും കോടതി വിമര്‍ശിച്ചു. ഉടനടി കേസ് ഡയറി കൈമാറണമെന്നാണ് ഇതു സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇത് വൈകിപ്പിച്ചതിലൂടെയുള്ള ഡിജിപിയുടെ നടപടി കൃത്യവിലോപമാണെന്നും സമയം ആവശ്യമായിരുന്നുവെങ്കില്‍ ഡിജിപി കോടതിയെ സമീപിക്കണമായിരുവെന്നും ഹൈക്കോടതി പറഞ്ഞു.

ALSO READ: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡിഎംആര്‍സിക്ക്; മന്ത്രിസഭാ യോഗത്തിലെ തീരുമാനമിങ്ങനെ

ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതി വിധി ലഭിച്ചതിന് പിന്നാലെ ഒക്ടോബര്‍ മൂന്നിന് തന്നെ കേസ് ഡയറി കൈമാറാന്‍ ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button