
ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരുടെ മക്കളാണെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക്. യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തെളിവിടുന്നത് മുഖ്യധാരാ പാര്‍ട്ടികളുടെ നേതാക്കള്‍ ആണ്. മുഖ്യധാരാ പാർട്ടികൾ , ഹുറിയത്, മത നേതാക്കള്‍ തുടങ്ങിയവര്‍ക്കൊന്നും ഭീകരത കാരണം അവരുടെ മക്കളെ നഷ്ടമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സത്യം മനസ്സിലാക്കി കശ്മീരിലെ ജനങ്ങള്‍ സമാധാനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. കശ്മീരിലെ യുവാക്കളുടെ സ്വപ്നങ്ങളും ജീവിതവും തകര്‍ത്തതു സ്വാധീനവും ശക്തിയുമുള്ള ഒരു വിഭാഗം ആള്‍ക്കാരാണെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യധാര വിഭാഗക്കാരുടെ കുട്ടികള്‍ വിദേശത്താണു പഠിക്കുന്നത്. അവരെല്ലാം നല്ല നിലയിലുമാണ്. എന്നാല്‍ സാധാരണക്കാരുടെ കുട്ടികളെ ‘സ്വര്‍ഗത്തിലേക്കുള്ള വഴി’ കാണിച്ചുകൊടുത്തു മരണത്തിലേക്കു നയിക്കുന്നു. ഇതെല്ലാം നടക്കുന്നത് ഇവിടെയാണ്. ശക്തരായ ഒരു വിഭാഗത്തില്‍നിന്നുള്ളവരുടെ മക്കളാരും കൊല്ലപ്പെട്ടിട്ടില്ല. അവരുടെ കുടുംബങ്ങളില്‍നിന്നും ആരും ഭീകരതയോടൊപ്പം ചേര്‍ന്നിട്ടുമില്ല. സത്യം മനസ്സിലാക്കാനാണ് കശ്മീരിലെ യുവാക്കളോടും ജനങ്ങളോടും പറയുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഇടത്താണു നിങ്ങള്‍ ജീവിക്കുന്നത്.
കശ്മീരില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഒരു സ്വര്‍ഗമുണ്ട്.സമ്പത്ത് നിങ്ങള്‍ക്കായി തുറന്നുവച്ചിട്ടുള്ള ഇന്ത്യന്‍ സര്‍ക്കാരിന് അതിനെ നല്‍കുക.22,000 കശ്മീരി യുവാക്കള്‍ പഠനത്തിനായി കശ്മീരിന്റെ പുറത്താണു താമസിക്കുന്നത്. ജമ്മു കശ്മീരിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ രാഷ്ട്രീയക്കാര്‍ അവഗണിക്കുകയാണ്. കശ്മീരിന് നൽകിയ പണം രാഷ്ട്രീയക്കാരും അധികാരികളും നേരെ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്നു നിങ്ങളുടെ വീടുകളുടെ മേൽക്കൂര സ്വർണം കൊണ്ടുള്ളതാകുമായിരുന്നു– സത്യപാൽ മാലിക്ക് ചൂണ്ടിക്കാട്ടി .
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി മികച്ച വിദ്യാഭ്യാസം കുട്ടികള്‍ക്കു നല്‍കാന്‍ നമുക്കു സാധിക്കുന്നില്ലെന്നും സത്യപാല്‍ മാലിക്ക് കൂട്ടിച്ചേര്‍ത്തു .കത്ര നഗരത്തിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം..
Post Your Comments