Festivals

ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആഘോഷവും, ആവേശവും വാരി വിതറി ദുബായിൽ ദീപാവലി ആഘോഷിച്ചു

എഫ് ഓ ഐ ഇവെന്റ്സ്, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ദീപാവലി ഉത്സവം സംഘടിപ്പിച്ചു. ആയിരക്കണക്കിന് പേരാണ് എഫ് ഓ ഐ ഇവെന്റ്സ് സംഘടിപ്പിച്ച ദീപാവലി ഉത്സവത്തിൽ പങ്കടുക്കാനായി എത്തിച്ചേർന്നത്. വൈകിട്ട് മൂന്നു മണിക്കാരംഭിച്ച ആഘോഷപരിപാടികൾ അര്ധരാത്രി വരെ നീണ്ടു നിന്നു.വൈകിട്ട് മൂന്ന് മണിക്കാരംഭിച്ച രംഗോളി മത്സരങ്ങളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. വിവിധ വർണങ്ങൾ ചാലിച്ച കളങ്ങളിൽ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വരച്ചു ചേർത്തിരുന്നു.

 

ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തനതു രുചിക്കൂട്ടുകളുമായി ഫുഡ് മേളയും ഉത്സവ മൈതാനിയിൽ ഒരുക്കിയിരുന്നു.ദുബായ് പോലീസിന്റെ ഔദ്യോഗിക ബാൻഡ് സംഘം യു എ ഇ യുടെയും, ഭാരതത്തിന്റെയും ദേശീയഗാനം അവതരിപ്പിച്ചത് ദീപാവലി ഉത്സവത്തിനെ വേറിട്ടതാക്കി.ഭാരതത്തിന്റെ ഒരു ഉത്സവാഘോഷവേദിയിൽ ദുബായ് പോലീസിന്റെ ബാൻഡ് സംഘം അണിനിരന്നതും ദേശീയ ഗാനം വായിച്ചതും ഇന്ത്യ യു എ ഇ ബന്ധത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു.

തുടർന്ന് നടന്ന ലളിതമായ ചടങ്ങിൽ ദുബായ് പോലീസ്ന്റെ ഔദ്യോഗിക പ്രതിനിധി കേണൽ താരിഖ് സുൽത്താൻ അൽ സുവൈദി, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ എന്നിവർ ചേർന്ന് ദീപാവലി ഉത്സവത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.

എഫ് ഓ ഐ ഇവെന്റ്സ്ന്റെ സി എസ് ആർ കോ ഓർഡിനേറ്റർ എൻ മോഹൻ സ്വാഗതവും, ഇവന്റ് കോ ഓർഡിനേറ്റർ കൃഷ്ണരാജ് നന്ദിയും പറഞ്ഞു.സംസ്‌കൃത ഭാരതി അഖില ഭാരതീയ ജെനെറൽ സെക്രട്ടറി ശ്രീഷ് ദിയോപൂജാരി, ബാങ്ക് ഓഫ് ബറോഡ സീ ഇ ഓ ആനന്ദ്, വെസ്റ്റ്സോൺ ഗ്രൂപ്പ് പ്രതിനിധി കരൺ, എഫ് ഓ ഐ ഇവന്റസ്‌ വൈസ് പ്രസിഡന്റ് വെങ്കടേഷ് എന്നിവരും സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button