ദുബായ്: ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസികൾ. വ്യാഴാഴ്ച രാത്രി എട്ടിന് ദുബായ് ഫെസ്റ്റിവൽ സിറ്റിമാളിൽ ഗംഭീരമായ ഹാത്തി ഗാർഡൻ ഇമാജിൻഷോ നടക്കും. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിങ് ദുബായ് ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചാണ് ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പ്രദർശനത്തോടൊപ്പം വെടിക്കെട്ടും ബോളിവുഡ് നൃത്തവും ഉണ്ടാകും. 30,000-ത്തിലേറെ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെസ്റ്റിവെൽ ബെയിൽ ആദ്യമെത്തുന്ന അയ്യായിരം പേർക്ക് എൽ.ഇ.ഡി. റിസ്റ്റ് ബാൻഡ് ലഭിക്കും.
പ്രവേശനം സൗജന്യമാണ്. വൈകീട്ട് നാലുമണിമുതൽ ഫെസ്റ്റിവെൽ സിറ്റിമാളിൽ പരിപാടികൾ തുടങ്ങും. സന്ദർശകർക്ക് ഏറ്റവും പുതിയ ബോളിവുഡ് നൃത്തങ്ങളും ഇന്ത്യൻ സാംസ്കാരിക നൃത്തവും ആസ്വദിക്കാം. അതേസമയം ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇത്തിസലാത്ത് അക്കാദമി സ്പോർട്‌സ് ആൻഡ് ലെഷർ ക്ലബ്ബിന്റെയും സഹകരണത്തോടെ എഫ്.ഒ.ഐ. ഇവന്റ്സ് സംഘടിപ്പിച്ച ദീപാവലി ഉത്സവത്തിൽ 8000-ത്തിലേറെ ആളുകൾ പങ്കെടുക്കുകയുണ്ടായി. ദുബായ് ഇത്തിസലാത്ത് അക്കാദമി മൈതാനത്തായിരുന്നു ആഘോഷം.
Post Your Comments