പനാജി: വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നത് പോണ്‍സൈറ്റ്. ഗോവ സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിനാണ് എട്ടിന്റെ പണി കിട്ടിയത്. വെബ്സൈറ്റ് തുറന്നാല്‍ ലഭിക്കുന്നത് അശ്ലീല സൈറ്റുകളുടെ ലിങ്ക്. സംഭവം കണ്ടെത്തിയതിനെ തുടര്‍ന്ന് വെബ്സൈറ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടി.
www.education.goa.in എന്ന വെബ്സൈറ്റാണ് അടച്ചുപൂട്ടിയത്. സൈറ്റിന്റെ ഒരുഭാഗത്ത് ആധാര്‍, ഡിജി ലോക്കര്‍, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയുടെ ചിത്രങ്ങളുമുണ്ടായിരുന്നു. ഒരോ ചിത്രത്തിലും ക്ലിക്ക് ചെയ്യുമ്ബോള്‍ പ്രത്യേക ടാബ് തുറക്കുകയും പോണ്‍സൈറ്റിലേക്ക് പ്രവേശിക്കുകയുമാണ് ചെയ്തിരുന്നത്. ഈ വര്‍ഷമാണ് ഗോവ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് പരിഷ്കരിച്ചത്.
വെബ്സൈറ്റ് ആര്‍ക്കൈവായ വേബാക്ക് മെഷീനില്‍ സൈറ്റിന്റെ സ്ക്രീന്‍ ഷോട്ട് ലഭ്യമാണ്. സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ സുരക്ഷാ കുറവ് സംബന്ധിച്ച് വിദഗ്ദ്ധര്‍ പരിശോധന നടത്തി. ട്വിറ്ററില്‍ എലിയറ്റ് ആല്ഡേഴ്സന് എന്നറിയപ്പെടുന്ന സെക്യൂരിറ്റി റിസര്‍ച്ചര്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments