Latest NewsNewsKuwait

കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം

കുവൈറ്റ്: കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം. പ്രവാസികളുടെ മാതാപിതാക്കളെ കുടുംബവിസയിൽ കുവൈറ്റിലേക്ക് കൊണ്ടുവരുന്നത് വിലക്കി താമസകാര്യവകുപ്പ് ഉത്തരവിറക്കി. മാതാപിതാക്കളെ ഒരു മാസത്തെ സന്ദർശക വിസയിൽ കൊണ്ടുവരാൻ അനുമതിയുണ്ട്. പുതിയ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും. മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ സന്ദർശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക. ബിസിനസ് ആവശ്യാർഥമുള്ള സന്ദർശകർക്കും ഒരുമാസ കാലാവധിയുള്ള വിസ മാത്രമേ അനുവദിക്കുകയുള്ളു.

Read also: തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം സോണിയ പടിയിറങ്ങും; രാഹുൽ വീണ്ടും അദ്ധ്യക്ഷനായേക്കുമെന്നു സൂചന

ഭാര്യയെയും മക്കളെയും കുടുംബവിസയിൽ കുവൈത്തിൽ കൊണ്ടുവരുന്നതിനും നിലനിർത്തുന്നതിനും തടസ്സമില്ല. സ്പോൺസറുടെ ശമ്പള പരിധി ഉൾപ്പെടെ പൊതുയായ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും ഇത്. അതേസമയം രക്ഷിതാക്കളെ സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 500 കുവൈത്ത് ദിനാർ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദിനാർ മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button