Latest NewsNewsBusiness

യുകെ സന്ദർശനം ഇനി ബഡ്ജറ്റിൽ ഒതുങ്ങിയേക്കില്ല! വിസ ഫീസുകൾ കുത്തനെ ഉയർത്തി ബ്രിട്ടൻ

ആറ് മാസത്തിൽ താഴെയുള്ള സന്ദർശന വിസയ്ക്ക് 15 പൗണ്ടും, വിദ്യാർത്ഥി വിസയ്ക്ക് 127 പൗണ്ടുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്

ബ്രിട്ടനിലേക്ക് സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വെല്ലുവിളി. സന്ദർശകർക്കുള്ള വിസ ഫീസാണ് ഇത്തവണ കുത്തനെ ഉയർത്തിയിരിക്കുന്നത്. ഇതോടെ, മിക്ക ആളുകളുടെയും യുകെ എന്ന സ്വപ്നത്തിന് ചെലവേറും. വിസ ഫീസും, ആരോഗ്യ സർചാർജും വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലൈയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുതുക്കിയ നിരക്കുകൾ ഒക്ടോബർ 4 മുതലാണ് പ്രാബല്യത്തിലാകുക.

ആറ് മാസത്തിൽ താഴെയുള്ള സന്ദർശന വിസയ്ക്ക് 15 പൗണ്ടും, വിദ്യാർത്ഥി വിസയ്ക്ക് 127 പൗണ്ടുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, സന്ദർശക വിസയുടെ അപേക്ഷ ഫീസ് 115 പൗണ്ടായും, വിദ്യാർത്ഥി വിസയുടെ അപേക്ഷ ഫീസ് 490 പൗണ്ടായും ഉയരുന്നതാണ്. ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് പുതിയ നയം തിരിച്ചടിയായി മാറിയിരിക്കുകയാണ്. മിക്ക വിസ വിഭാഗങ്ങളിലും ഫീസ് വർദ്ധന ബാധകമാണ്. ഹെൽത്ത് ആന്റ് കെയർ വിസകൾ, ബ്രിട്ടീഷ് പൗരനായി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷകൾ, ആറ് മാസം മുതൽ 10 വർഷം വരെ കാലയളവുള്ള വിസകൾക്കുള്ള ഫീസ്, എൻട്രി ക്ലിയറൻസിനുള്ള ഫീസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നതാണ്.

Also Read: തെലങ്കാനയുടെ ‘ദേവിയായി’ സോണിയ ഗാന്ധി; പോസ്റ്റർ വൈറൽ, ലജ്ജാകരമെന്ന് ബി.ജെ.പി

shortlink

Related Articles

Post Your Comments

Related Articles


Back to top button