തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളിൽ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു. കേരളത്തിലും ഇപ്പോൾ ദീപാവലി ആഘോഷങ്ങളുടെ പ്രചാരം വർധിക്കുന്നതായാണ് കാണുന്നത്.
കേരളത്തില്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ (തെക്കൻ ജില്ലകളിൽ) ദീപാവലി കൂടുതല്‍ വര്‍ണ പൊലിമയോടെ ആഘോഷിക്കപ്പെടുന്നു. പുതുവസ്ത്രങ്ങളണിഞ്ഞും വീടുകളിലും തെരുവുകളിലും ദീപാലങ്കാരങ്ങള്‍ തൂക്കിയും മധുര പലഹാരങ്ങള്‍ കൈമാറിയും ദീപാവലി കൊണ്ടാടുന്നു.
നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ചതിന്റെ സ്മരണയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ്്് വിശ്വാസം. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപാവലി നമ്മുടെ സാഹോദര്യത്തിനറെ മറ്റൊരു അടയാളമാണ്. ചടങ്ങുകൾക്കും ആചാരങ്ങള്‍ക്കും വ്യത്യാസം ഉണ്ടാകുമെങ്കിലും ആഘോഷത്തിന് കേരളത്തിൽ മിക്കയിടത്തും ഒരു കുറവും കാണില്ല.
Post Your Comments