ശ്രീനഗര്‍: കാശ്മീർ വാലിയിൽ പൊലീസ് പിടി മുറുക്കുന്നു. ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഡിജിപി ദില്‍ബഗ് സിംഗ്. കശ്മീരിലെ റെയില്‍ വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയതായി ദില്‍ബഗ് സിംഗ് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ നിലവിലെ സുരക്ഷയെ കുറിച്ചും, ബ്ലോക്ക് ഡെവലപ്മെന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചും യോഗം വിലയിരുത്തിയതായാണ് വിവരം. കൂടാതെ അതിര്‍ത്തി പ്രദേശങ്ങളുടെ സുരക്ഷയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിവിധ സുരക്ഷാ ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമായും പോലീസ് ഉദ്യോഗസ്ഥരുമായും ദില്‍ബഗ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കശ്മീരില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
ALSO READ: വാടകയ്ക്ക് വീട് എടുത്ത് കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണികൾ അറസ്റ്റിൽ
സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധയിടങ്ങളില്‍ സിസി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ദില്‍ബഗ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരിലെ സെക്രട്ടേറിയേറ്റ് നവംബര്‍ നാലിന് തുറക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായി പരിശോധനകളും നടത്തും. കശ്മീരിലേക്കുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments