ആലപ്പുഴ: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖമായ നാഗരാജക്ഷേത്രത്തിലൊന്നായ മണ്ണാറശ്ശാലയിലെ ആയില്യം ഉത്സവം ഇന്ന് നടക്കും. അഭിഷേകങ്ങള്‍ക്ക് ശേഷം കുടുംബ കാരണവര്‍ എംകെ. പരമേശ്വരന്‍ നമ്പൂതിരി ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും. ഭക്ത സഹസ്രങ്ങളാകും ഇന്ന് നാഗരാജപ്രീതിക്കായി ക്ഷേത്രത്തിലേക്ക് എത്തുക.
വലിയമ്മയ്ക്ക് അസൗകര്യമുണ്ടായാല്‍ വലിയമ്മ നടത്താറുള്ള പൂജകളും എഴുന്നള്ളത്തും പകരം മറ്റാരും നടത്തേണ്ടതില്ലെന്നതാണ് മണ്ണാറശാലയിലെ ആചാരം. രണ്ടുവര്‍ഷമായി ഈ ആചാരം പാലിച്ചാണ് ആയില്യം ഉത്സവം നടക്കുന്നത്. മണ്ണാറശ്ശാല വലിയമ്മ നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവും കൈയിലേന്തി രാജചിഹ്നങ്ങളായ ഛത്ര-ചാമര- ധ്വജങ്ങളുടെ അകമ്പടിയില്‍ നടത്താറുള്ള എഴുന്നള്ളത്താണ് ആയില്യം നാളിലെ ഏറ്റവും പ്രധാന ചടങ്ങ്.
നാഗരാജാവിനും സര്‍പ്പയക്ഷിക്കും കാരണവരുടെ കാര്‍മ്മികത്വത്തില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള ആയില്യം നാളിലെ വിശേഷാല്‍ പൂജ ദര്‍ശനം ഏറെ പ്രധാനമാണ്. ഇതിന് ശേഷം ക്ഷേത്രനടയില്‍ വിവിധ മേള-വാദ്യങ്ങളോടെ സേവ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ മണ്ണാറശാലയിലെ പുരാതനമായ നിലവറ ഉള്‍പ്പെടുന്ന ഇല്ലത്തിന്റെ മുറ്റത്തുള്ള സര്‍പ്പം പാട്ടുതറയിലും മേള-വാദ്യസേവ നടത്തും.
Post Your Comments