KeralaLatest NewsNews

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ പ്രതികരണവുമായി അബ്ദുള്ളക്കുട്ടി

കൊച്ചി: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ പ്രതികരണവുമായി എ പി അബ്ദുള്ളക്കുട്ടി. ബിജെപി അധികാരത്തിലെത്തിയാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞ് പരത്തുന്നത് സിപിഎമ്മും ,കോൺഗ്രസുമാണ്. ബിജെപി അധികാരത്തിൽ വന്നാൽ നമ്മുടെ മയ്യത്ത് കത്തിക്കേണ്ടി വരുമോയെന്നായിരുന്നു എന്റെ ഉമ്മയുടെ ചോദ്യം. അതിനു താൻ ഇപ്പോഴുള്ള രാജ്യത്തിന്റെ സംസ്ക്കാരം കാട്ടിയാണ് മറുപടി നൽകിയത്. പാര്‍ട്ടി നല്‍കിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും. ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് എപി അബ്ദുള്ളകുട്ടിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പിഎസ് ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.

Read also: അത് മാറ്റാൻ കെൽപ്പുള്ളത് ഇടത് പക്ഷത്തിന് മാത്രമാണ്; കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെക്കുറിച്ച് തരിഗാമി

shortlink

Related Articles

Post Your Comments

Related Articles


Back to top button