Latest NewsNewsAutomobile

വാഹനങ്ങളിലെ ടയറുകളുടെ ആയുസ്സ് വർദ്ധിപ്പിക്കാനായി ചെയ്യേണ്ട 10കാര്യങ്ങൾ ഇവയൊക്കെ

ചുവടെ പറയുന്ന 10കാര്യങ്ങൾ ചെയ്താൽ വാഹനങ്ങളിലെ ടയറുകളുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സാധിക്കും

കമ്പനി നിര്‍ദേശിച്ച വലുപ്പവും ഉന്നത നിലവാരവുമുള്ള ടയറുകൾ മാത്രം വാഹനത്തിൽ ഘടിപ്പിക്കുക.

ടയറുകളിലെ കാലാവധി ശ്രദ്ധിക്കണം. കാലാവധി കഴിഞ്ഞവ വാങ്ങിയിടാൻ പാടില്ല. തേയ്മാനം സംഭവിച്ചില്ലെങ്കില്‍ക്കൂടി  കരുത്തും ബലവും നഷ്ടമായിരിക്കും

ടയറുകളിലെ സാധാരണ വായു/ നൈട്രജൻ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പു വരുത്തുക. രണ്ടാഴ്ച കൂടുമ്പോള്‍ ഇത് പരിശോധിക്കാന്‍  ശ്രമിക്കണം. ടയറുകള്‍ തണുത്തിരിക്കുമ്പോള്‍ മാത്രം ഇത് ചെയുക.

വാഹനത്തില്‍ കയറ്റാവുന്ന ഭാരം സംബന്ധിച്ച് നിർമാതാക്കളുടെ നിബന്ധന കൃത്യമായി പാലിക്കണം. കാറ്റിന്റെ മര്‍ദ്ദം കൂടുന്നതും കുറയുന്നതും അപകടമാണ്. താങ്ങാന്‍ കഴിയാത്ത ഭാരം വഹിച്ചു. സഞ്ചരിക്കുന്നത് ടയറുകൾ പൊട്ടിത്തെറിക്കാൻ കാരണമാകും. കൂടുതല്‍ ഭാരവുമായി ദൂരയാത്രയ്ക്ക് തയ്യാറെടുക്കുന്നുവെങ്കിൽ ടയറിൽ രേഖപ്പെടുത്തിയതിനെക്കാൾ അധികമാകാതെ കുറച്ചധികം വായു/ നൈട്രജൻ നിറയ്ക്കാവുന്നതാണ്

മോശം ഡ്രൈവിങ്ങും ടയറുകളെ ദോഷമായി ബാധിക്കും.പെട്ടെന്ന് നിര്‍ത്തുന്നതും മുന്നോട്ട് കുതിക്കുന്നതും ടയറിന്റെ പുറംപാളികള്‍ പൊടിയാൻ കാരണമാകും. ളവുകളിലും തിരിവുകളിലും വേഗം കുറക്കുക. പാറക്കല്ലുകളിലൂടെ അമിതവേഗത്തില്‍ ഓടിക്കാതിരിക്കുക.

ടയറുകളിൽ രേഖപ്പെടുത്തിയ വേഗപരിധി പാലിച്ച് വാഹനം ഓടിക്കുക

ടയറിൽ ട്യൂബ് റബ്ബര്‍ അടപ്പ് കൊണ്ട് മൂടി വെക്കുക. പൊടിയും ചളിയും കയറി വാല്‍വ് അടയുന്നത് തടയാൻ  സഹായിക്കും

വീൽ അലൈന്മെന്റ് യഥാസമയം പരിശോധിക്കുക. അലൈന്‍മെന്‍റിലെ തകരാർ ടയറുകളുടെ ആയുസും വാഹനത്തിന്റെ ഇന്ധന ക്ഷമതയും കുറയ്ക്കും

ടയറുകൾ പരസ്പരം മാറ്റിയിടുക(ബൈക്ക് ഒഴികെയുള്ള വാഹനങ്ങൾ) ഏകദേശം ഓരോ 12,000 കിലോമീറ്ററിനും 17,500 കിലോ മീറ്ററിനും ഇടയില്‍ ടയറുകൾ മാറ്റിയിടാവുന്നതാണ്.

അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ടയറുകൾ സ്വയം മാറ്റിയിടരുത്. വിദഗ്ദ്ധ സഹായം തേടുക. അല്ലെങ്കിൽ അല്ലെങ്കിൽ ടയറുകളുടെ പെട്ടെന്നുള്ള നാശത്തിനും അപകടത്തിനും കാരണമാകുന്നു.

Also read : ധോണിയുടെ ഗാരേജില്‍ ഒരു എസ്‌യുവികൂടി; പുതിയ സൈനിക വാഹനത്തിന്റെ വിശേഷങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button