തിരുവനന്തപുരം: ന്ത്രി കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ മന്ത്രി ഇടപെട്ടുവെന്നും പരീക്ഷാ നടത്തിപ്പിനും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനും കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെന്നും അതിലെ അംഗങ്ങളെ നിശ്ചയിച്ചത് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഡീനിന് പരീക്ഷാ നടത്തിപ്പിന്റെ ചുമതല നല്‍കിയത് ചട്ടവിരുദ്ധമാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്റെ രഹസ്യസ്വഭാവം നഷ്ടമായി. മന്ത്രിയുടെ ഓഫീസ് നല്കിയ നിര്‍ദ്ദേശം വി.സി നടപ്പാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗവര്‍ണര്‍ക്ക് വീണ്ടും കത്തു നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments