മസ്‌കറ്റ് : ഒമാനില്‍ ജോലി തേടിയെത്തുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ എണ്ണം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ 5.6 ശതമാനത്തിന്റെ കുറവാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം 6.28 ലക്ഷം ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. 2018 സെപ്റ്റംബറില്‍ 6.60 ലക്ഷം പേര്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഒമാനിലെ മൊത്തം വിദേശ തൊഴിലാളികളുടെ എണ്ണം ഒരു വര്‍ഷ കാലയളവിനുള്ളില്‍ 3.8 ശതമാനം കുറഞ്ഞ് 17.35 ലക്ഷമായിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 29,862 സ്വദേശികള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ മാനേജീരിയല്‍ തസ്തികകളിലാണ് തൊഴിലെടുക്കുന്നത്. അക്കൗണ്ടിങ്, ഫൈനാന്‍സിങ്, എഞ്ചിനീയറിങ് തുടങ്ങി 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിസാ നിരോധനമാണ് ഈ മേഖലകളില്‍ പ്രവാസികള്‍ കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്
Post Your Comments