കൊച്ചി: കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ പെയ്ത മഴയിൽ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയർക്ക് ‘പ്രത്യേക പ്രതിഭാസം’ മാത്രമാണെന്ന വിമർശനവുമായി മന്ത്രി എം.എം മണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. കഴിഞ്ഞവർഷം ഒരാഴ്ചയിലേറെ തുടർച്ചയായി പെയ്ത അതിതീവ്ര മഴയിൽ വെള്ളപ്പൊക്കമുണ്ടായത് കൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടർക്കും ‘മനുഷ്യനിർമ്മിത ദുരന്തം. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും, ദുരന്തമുഖങ്ങളിൽ പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന ഇത്തരം കോൺഗ്രസ്സുകാർ യഥാർത്ഥത്തിൽ ‘പ്രത്യേക പ്രതിഭാസങ്ങളും’ ‘ദുരന്തങ്ങളും’ ആയി മാറുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. എം.പിയുടെ വീട് ഉള്‍പ്പടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേര്‍ന്ന് ‘ചെന്നിതല ഡാം’ തുറന്നുവിട്ടതു കൊണ്ടാണോയെന്നും മന്ത്രി ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ പെയ്ത മഴയിൽ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയർക്ക് ‘പ്രത്യേക പ്രതിഭാസം’ മാത്രം.
കഴിഞ്ഞവർഷം ഒരാഴ്ചയിലേറെ തുടർച്ചയായി പെയ്ത അതിതീവ്ര മഴയിൽ വെള്ളപ്പൊക്കമുണ്ടായത് കൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടർക്കും ‘മനുഷ്യനിർമ്മിത ദുരന്തം’.
യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും, ദുരന്തമുഖങ്ങളിൽ പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന ഇത്തരം കോൺഗ്രസ്സുകാർ യഥാർത്ഥത്തിൽ ‘പ്രത്യേക പ്രതിഭാസങ്ങളും’ ‘ദുരന്തങ്ങളും’ ആയി മാറുകയാണ്.
Post Your Comments