മഹാരാഷ്ട്ര ,ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ രൂക്ഷമായി. ഈ തിരഞ്ഞെടുപ്പിൽ കൂടി ദയനീയ പരാജയം സംഭവിച്ചാൽ ഇനി ഭാവിയെക്കുറിച്ച് ഗൗരവത്തിൽ ചിന്തിക്കേണ്ടിവരുമെന്ന് മുതിർന്ന നേതാക്കൾ പോലും അടക്കം പറയുന്നു. കോൺഗ്രസ് അനുകൂല മാധ്യമ പ്രവർത്തകർ, മാധ്യമങ്ങൾ ഒക്കെയും ഇന്നിപ്പോൾ ആശങ്കാകുലരാണ് എന്ന് മാത്രമല്ല അവരെല്ലാം രാഹുൽ ഗാന്ധിയെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമവും തുടങ്ങി. കുറെയേറെ പ്രശ്നങ്ങൾ നേരിടുന്ന രാഹുൽ എങ്ങനെയാവും ഇതിനെയൊക്കെ അഭിമുഖീകരിക്കുക എന്നത് കണ്ടറിയേണ്ടുന്ന കാര്യമാണ്.
മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യവും ഹരിയാനയിൽ ബിജെപി തനിച്ചും വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറും എന്നതാണ് എക്സിറ്റ് പോൾ കാണിച്ചുതരുന്നത്. യഥാർഥത്തിൽ അതിൽ ഏറെ ആശ്ചര്യമൊന്നും രാഷ്ട്രീയ വൃത്തങ്ങളിൽ ഇല്ല. കാരണം എല്ലാവരും അതൊക്കെ പ്രതീക്ഷിച്ചിരുന്നു എന്നതാണ് വസ്തുത. രണ്ട് സംസ്ഥാനങ്ങളിലും ബിജെപി കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ അൻപതിലേറെ ശതമാനം വോട്ട് കരസ്ഥമാക്കിയിരുന്നു എന്നതോർക്കുക.
വിവിധ ചാനലുകൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളാണ് താഴെയുള്ളത്. അത് കാണിക്കുന്നത് ബിജെപി വിരുദ്ധ പക്ഷത്തിന്റെ ദയനീയ മുഖമാണ്. ഒരിടത്തും ബിജെപിക്ക് ശക്തമായ പ്രതിയോഗിയാവാൻ കോൺഗ്രസിനോ അതിന്റെ സഖ്യ കക്ഷികൾക്കോ കഴിഞ്ഞില്ല എന്നതാണ് ചിത്രം കാണിച്ചുതരുന്നത്.
ഇനി ഓരോ എക്സിറ്റ് പോൾ ഫലങ്ങൾ നോക്കാം. ( ഹരിയാനയിൽ തൊണ്ണൂറും മഹാരാഷ്ട്രയിൽ 288 അംഗങ്ങളുമുള്ള നിയമസഭയാണ് ഉള്ളത്.
Times Now
BJP-71
Cong-11
INLD Akali-0
Others-8
India News-Polstrat
BJP-75-80
Cong-9-12
INLD Akali-0-1
Others-1-3
News X-Polstrat
BJP-75-80
Cong-9-12
INLD-Akali-0-1
Others-1-3
മഹരാഷ്‌ട്ര
Times Now
BJP Shiv Sena–230
Cong NCP–48
Others–10
TV9 Marathi-Cicero
BJP-Shiv Sena—197
Cong-NCP–75
Others–10
CNN News 18-IPSOS
BJP Shiv Sena–243
Cong NCP–41
Others–4
India Today-Axis My India
BJP-Shiv Sena–166-194
Cong-NCP–72-90
Others–22-34
ഇത് നേരത്തെ സൂചിപ്പിച്ചത് പോലെ, ഏറ്റവുമധികം വിഷമിപ്പിച്ചത് കോൺഗ്രസിനെയാണ്. ഭേദപ്പെട്ട മത്സരം കാഴ്ചവെക്കാൻ സാധിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് മുന്നിൽ തല്ക്കാലം പറഞ്ഞുനിൽക്കാൻ എങ്കിലും അവരുടെ നേതാക്കൾക്ക് കഴിയുമായിരുന്നു. പക്ഷെ അങ്ങിനെയല്ല നടന്നിരിക്കുന്നത് എന്നതാണ് സൂചനകൾ. സോണിയ ഗാന്ധി ഇത്തവണ പ്രചാരണത്തിന് ഇറങ്ങിയതേയില്ല. രാഹുൽ ഗാന്ധിയാവട്ടെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ വിദേശത്തേക്ക് പോയതും മറ്റും പാർട്ടിയെ വല്ലാതെ ബാധിച്ചു. ഏറ്റവുമവസാനം വളരെ വൈകി മടങ്ങിയെത്തിയ രാഹുൽ പേരിന് കുറച്ച് സ്ഥലത്ത് പ്രചാരണം നടത്തുക മാത്രമാണ് ചെയ്തത്. സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാക്കൾ അവരവരുടെ മണ്ഡലങ്ങളിൽ ജയിക്കാനുള്ള പെടാപ്പാടിലായിരുന്നു; അവരും മറ്റ് സ്ഥലങ്ങളിലേക്ക് തിരിഞ്ഞുനോക്കിയില്ല……. തിരഞ്ഞെടുപ്പ് ചിലവിലേക്ക് വേണ്ടത്ര പണം എത്തിക്കാനും കോൺഗ്രസിനായില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം. അതുകൊണ്ട് സ്ഥാനാർഥിയായവർക്ക് തന്നെ പണവും തേടിപ്പോകേണ്ടിവന്നു. കയ്യൂക്കുള്ളവർക്ക് പണമൊക്കെ ഉണ്ടാക്കാനായി; അല്ലാത്തവർ പ്രതിസന്ധിയിലുമായി.
വേറൊന്ന് കോൺഗ്രസിനൊപ്പം നിൽക്കുന്ന മാധ്യമങ്ങളും മാധ്യമ പ്രവർത്തകരുമാണ്. ഇത്രയും കാലം കോൺഗ്രസിന് വേണ്ടി പണിയെടുത്തു; എന്നാൽ ഒന്നും നടക്കുന്നില്ല. ഇനി എന്ത് എന്നതാണ് അവരെ അലട്ടുന്നത്. ശേഖർ ഗുപതയെപ്പോലെ കോൺഗ്രസിന്റെ നാവും മുഖവുമായി ഒരാളുടെ പ്രസിദ്ധീകരണമായ ദി പ്രിന്റ് നടത്തിയ വിമർശനം അതിന്റെ സൂചനയാണ്. രാഹുൽ ഗാന്ധി സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചാൽ മാത്രമേ ഇനി കോൺഗ്രസ് രക്ഷപ്പെടൂ എന്നതാണ് അവർ വിശകലനം നടത്തിയത്. ഇനിയും കോൺഗ്രസിന് പ്രതീക്ഷയുണ്ട്, എന്നാൽ രാഹുൽ രംഗം വിടണം എന്ന് പറയുമ്പോൾ അതിന്റെ രൂക്ഷത മനസിലാവുമല്ലോ. ഇത് നാളെ കോൺഗ്രസുകാർ താഴെ തട്ടിൽ പറയാൻ തുടങ്ങുമെന്ന് തീർച്ച……… എവിടേക്കാണ് കോൺഗ്രസ് നീങ്ങുന്നത് എന്നതിന്റെ സൂചനയാണിത്. ഈ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകൾ യഥാർഥത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെയും എന്സിപിയുടെയും ഭാവി എന്താണ് എന്ന് എഴുതിവെക്കുകയാണ് ചെയ്യുക.
Post Your Comments