Latest NewsIndiaNews

പാകിസ്ഥാനെ ഭയപ്പെടുത്തി പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യയുടെ മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ന്യൂഡല്‍ഹി : പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ ചെറിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഭയചകിതരായി പാകിസ്ഥാന്‍. അതിര്‍ത്തി വഴി നുഴഞ്ഞ് കയറ്റക്കാരെ കടത്തി വിടാനുള്ള ‘ഒരു ചെറിയ’വെടിവെപ്പ് എന്ന പതിവ് പരിപാടിയാണ് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം നടത്തിയത്. എന്നാല്‍ പിഒകെയില്‍ ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടിയാണ് പാക് സേനയക്കും ഭീകരര്‍ക്കും നല്‍കിയത്.

Read Also : മാധ്യമ രംഗത്തെ ഒരു പ്രമുഖന്‍ തന്നെ ബലാത്സംഗം ചെയ്തതായി തുറന്ന് പറഞ്ഞ് സംവിധായകന്‍

ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാനായി പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ഒരു പൗരന്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുത്തത്. യുദ്ധമുഖത്ത് ശത്രുവിനെ തുരത്തിയോടിക്കുവാന്‍ ഉപയോഗിക്കുന്ന പീരങ്കി തോക്കുകളുപയോഗിച്ചാണ് പാകിസ്ഥാന് മറുപടി നല്‍കിയത്. അധിനിവേശ കാശ്മീരിലെ നാല് ഭീകരക്യാമ്പുകളും നിരവധി പാക് സൈനിക പോസ്റ്റുകളും തകര്‍ത്തു തരിപ്പണമാവുകയും ആറ് പാക് ഭടന്മാരെയും ഇരുപതോളം ഭീകരരെയും വധിക്കുവാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.

പാക് പക്ഷത്ത് കനത്ത ആള്‍ നാശമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് സൈനിക ഓപ്പറേഷന്‍ സ്ഥിരീകരിക്കുകയും, റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന് നല്‍കുകയും ചെയ്തിരുന്നു. ഭീകരര്‍ നുഴഞ്ഞു കയറുമെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സേന തിരിച്ചടി നല്‍കിയതെന്നാണ് ഓപ്പറേഷന്റെ കാരണമായി അദ്ദേഹം വെളിപ്പെടുത്തുന്നത്.

ഇന്ത്യയിലേക്ക് ഭീകരരെ കടത്തി വിടുന്ന നാലു താവളങ്ങള്‍ (ലോഞ്ച് പാഡുകള്‍) തകര്‍ത്ത സൈന്യം സൂറ, അത്മുഖം, കുണ്ടല്‍സാഹി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് തകര്‍ത്തത്. എല്ലാം ലഷ്‌കറെ തയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരുടെ താവളങ്ങള്‍.ഓരോ ക്യാമ്ബിലും 15 മുതല്‍ 20 ഭീകരര്‍ നുഴഞ്ഞു കയറ്റത്തിന് തയ്യാറായിരുന്നു.ക്യാമ്ബുകളെ സംരക്ഷിക്കുന്ന പാക് സൈനിക പോസ്റ്റുകളും തകര്‍ത്തു.

ഇന്ത്യന്‍ സേനയുടെ തിരിച്ചടിയെ മൂന്നാം സര്‍ജിക്കല്‍ സ്ട്രൈക്കായിട്ടാണ് ദേശീയ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button