Latest NewsUAENewsGulf

ഷാര്‍ജയില്‍ യുവതിയെ കൊലപ്പെടുത്തി ഫ്‌ളാറ്റിനുള്ളില്‍ കുഴിച്ചിട്ട സംഭവം :  പ്രവാസിക്കു വേണ്ടി ഇന്‍ര്‍പോളിന്റെ സഹായം തേടി ഷാര്‍ജ പൊലീസ്

ഷാര്‍ജ : ഷാര്‍ജയില്‍ യുവതിയെ കൊലപ്പെടുത്തി ഫ്ളാറ്റിനുള്ളില്‍ കുഴിച്ചിട്ട സംഭവം , പ്രവാസിക്കു വേണ്ടി ഇന്‍ര്‍പോളിന്റെ സഹായം തേടി ഷാര്‍ജ പൊലീസ്. കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ ദമ്പതികളെ പിടികൂടാനാണ് ഷാര്‍ജ പൊലീസ് ഇന്റര്‍ പളിന്റെ സഹായം തേടിയിരിക്കുന്നത്. ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ഇപ്പോള്‍ ഇന്ത്യയിലുള്ള പ്രതികെള ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടി യുഎഇയില്‍ എത്തിച്ചശേഷമേ തുടര്‍ നടപടി സാധ്യമാവൂ.

കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ ദയാധനം (ബ്ലഡ് മണി) സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. 2018 ഏപ്രിലില്‍ ആയിരുന്നു കൊലപാതകം. കേസിലെ പ്രതിയായ ഇന്ത്യന്‍ യുവാവിന്റെ ആദ്യ ഭാര്യയെയാണ് രണ്ടാം ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്.

ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണിലാണ് സംഭവം നടന്നത്. കൊലക്കുശേഷം വീടിനുള്ളിലെ ടൈലുകള്‍ നീക്കം ചെയ്ത് കുഴിയെടുത്താണ് യുവതിയുടെ ജഡം കുഴിച്ചിട്ടത്. ഇതിനുമുകളില്‍ കളിപ്പാട്ടങ്ങളും വസ്?ത്രങ്ങളും വാരി വിതറി. ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്. വീട് പൂട്ടിയശേഷം വാടകയ്ക്ക് എന്ന് ബോര്‍ഡ് തൂക്കിയിരിക്കുകയായിരുന്നു ഇവിടെ. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യഭാര്യയെ കൊലപ്പെടുത്തിയശേഷം വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് തൂക്കിയ ഭര്‍ത്താവ് കുട്ടികളുമായി നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊന്നു വീടിനുള്ളില്‍ തന്നെ കുഴിച്ചിട്ടതാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. മരണം നടന്നിട്ട് ഒരു മാസത്തിലധികം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തില്‍ ധാരാളം മുറിവുകളുടെ അടയാളമുണ്ടായിരുന്നു.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയെ തുടര്‍ന്നാണ് കേസില്‍ വിശദമായ അന്വേഷണം നടന്നത്. സഹോദരിയെ കുറിച്ച് കുറേ ദിവസമായി വിവരമൊന്നും ഇല്ലെന്നും ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമായിരുന്നു പരാതി. പിന്നീട് നേരിട്ട് ഇവിടെ വന്നു നോക്കിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പരാതിയെ തുടര്‍ന്ന് പൊലീസ് വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ തറയിലെ ടൈലുകള്‍ ചിലത് ഇളകിയ നിലയില്‍ കണ്ടെത്തി. പൊലീസ് നായയുടെ സഹായത്തോടെ വിശദമായ പരിശോധന നടത്തുകയും യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷം യുവതിയുടെ സഹോദരന്‍ മൃതദേഹം തിരിച്ചറിഞ്ഞു. ദമ്പതികളും രണ്ടു മക്കളുമായിരുന്നു ഇവിടെ താമസിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button