ദുബായ്•ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളിൽ ഒരു ഇന്ത്യക്കാരനും കസാക്കിസ്ഥാനിയും ഒരു മില്യൺ ഡോളർ (ഏകദേശം 7 കോടി ഇന്ത്യന്‍ രൂപ) വീതം നേടി.
314 ാം സീര്സിലെ ടിക്കറ്റ് നമ്പർ 3318 ആണ് 56 കാരനായ കമലാസനൻ നാടാര്‍ വാസുവിനെ വിജയിയാക്കിയത്. 30 വർഷമായി ദുബായില്‍ താമസിക്കുന്ന. വാസു സ്റ്റീൽ ഫാബ്രിക്കേഷൻ ബിസിനസ്സ് നടത്തുന്നു. . എട്ട് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രൊമോഷനിൽ പങ്കെടുക്കുന്ന കമലാസനൻ കേരളത്തിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. വാസുവും സുഹൃത്തും ചേര്‍ന്നാണ് ടിക്കറ്റിന്റെ തുക പങ്കിട്ടത്.
‘
ഈ അത്ഭുതകരമായ വാർത്തയ്ക്ക് ദൈവത്തിന് നന്ദി. ഞാൻ വളരെക്കാലമായി ദുബായിൽ താമസിക്കുന്നു. 2018 ജനുവരിയിൽ എന്റെ ബിസിനസ്സ് നിലച്ചതിനുശേഷം ഞാൻ ഒരു വലിയ കടം വാങ്ങിയിരുന്നു. എന്റെ കടങ്ങള്‍ തീര്‍ക്കാന്‍ ഈ തുക ഉപയോഗിക്കും. ബാക്കി എന്റെ ബിസിനസ്സിനും എന്റെ ഭാവിക്കും വേണ്ടി സൂക്ഷിക്കും. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് വളരെയധികം നന്ദി’ – വാസു പറഞ്ഞു.
കസാക്കിസ്ഥാൻ പൗരനായ ഖുസൈൻ യെരെമെഷെവ് 313 ാം സീരിസിലെ ടിക്കറ്റ് നമ്പർ 3614 ലാണ് വിജയം നേടിയത്. ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, ദുബായ് ഡ്യൂട്ടി ഫ്രീ ദീപങ്ങളുടെ ഉത്സവമായ ദീപാവലി ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഘോഷിച്ചു. ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുല്‍ പങ്കെടുത്തു.
ആഘോഷത്തിന്റെ ഭാഗമായി ടെർമിനൽ 1 കോൺകോർസ് സിയിലെ അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി ഓഷ്യൻ കിഡ്സ് എന്ന നൃത്തസംഘം കഥക് അവതരിപ്പിച്ചു. തുടര്‍ന്ന് വിപുല്‍ കേക്ക് മുറിച്ചു.
Post Your Comments