ന്യൂഡൽഹി: കേന്ദ്രസർക്കാർ ഭാരത് പെട്രോളിയം ഓഹരി വിൽപനക്കുള്ള ടെൻഡർ തിയതി പ്രഖ്യാപിച്ചു. ബിപിസിഎൽ ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികളുടെ ടെൻഡർ നവംബർ നാലിന് തുറക്കും. നവംബർ 11ന് അല്ലെങ്കിൽ 12ന് ഓഹരികൾ കൈമാറുന്ന വിദേശകമ്പനിയെ പ്രഖ്യാപിക്കാനും തീരുമാനമായിട്ടുണ്ട്. മുംബൈ, കൊച്ചി, നുമാലിഗഡ്, ബിന എന്നിവിടങ്ങളിലെ റിഫൈനറികൾ, മൊസാമ്പിക്കിലെ എണ്ണപ്പാടത്തിലുള്ള 10 ശതമാനം നിക്ഷേപം എന്നിവയും സ്വകാര്യവൽക്കരണ പട്ടികയിൽ ഉണ്ട്. ഓഹരികൾ 60,000 കോടി രൂപക്ക് വിൽക്കുമെന്നും ഭാരത് പെട്രോളിയത്തിന്റെ 14,800 പമ്പുകളും സ്വകാര്യവത്ക്കരിക്കുമെന്നും സർക്കാർ പറയുന്നു.
‘ബർമ്മ ഷെൽ’ എന്ന പേരിൽ 1920ൽ ആണ് ബിപിസിഎൽ ആരംഭിച്ചത്. 1974ലെ എസോ ആക്ട്, 1976ലെ ബർമ്മ ഷെൽ ആക്ട് എന്നിവ വഴി കേന്ദ്രസർക്കാർ ബിപിസിഎല്ലിനെ ദേശസാൽക്കരിച്ചു. ഈ നിയമം അനുസരിച്ച് ബിപിസിഎല്ലിന്റെ ഓഹരികൾ വിൽക്കാൻ പാർലമെന്റിന്റെ അനുമതി വേണമെന്നാണ് നിബന്ധന. ബിപിസിഎല്ലിൽ സർക്കാരിന് 53.29 ശതമാനം ഓഹരിയാണ് ഉള്ളത്.
Post Your Comments