KeralaLatest NewsNews

വെള്ളക്കെട്ട്; കൊച്ചി കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി : കഴിഞ്ഞ ദിവസത്തെ ശ്കതമായ മഴയിലുണ്ടായ വെള്ളക്കെട്ടിൽ കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കോർപ്പറേഷനെ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്നു ചോദിച്ച ഹൈക്കോടതി, നിഷ്ക്രിയമായ കൊച്ചി നഗരസഭ പിരിച്ചുവിടാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ നാളെ വിശദീകരണം നൽകണം. കേസിൽ അഡ്വ ജനറൽ ഹാജരാകണമെന്നും  നിർദേശിച്ചു. കൊച്ചി നഗരവാസികളുടെ രോദനം നാൾക്കുനാൾ കൂടിവരുകയാണ്. ഒരു മഴപെയ്‌ത്‌ തോർന്നപ്പോൾ ആയിരകണക്കിന് ആളുകൾ ഇപ്പോഴും വെള്ളത്തിൽ കഴിയുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Also read : കൊച്ചിയിൽ ‘ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’ വിജയകരം’; വെള്ളമിറങ്ങി

കൊച്ചി നഗരത്തെ സിങ്കപ്പൂർ ആക്കി മാറ്റിയിലെങ്കിലും നല്ല രീതിയിൽ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം. പ്രളയത്തേക്കാൾ ഭയാനകമായ സ്ഥിതിവിശേഷമാണ് നഗരത്തിൽ ഇന്നലെ ഉണ്ടായതെന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യം നോക്കാൻ ആരുമില്ല. ഇത്തരം നിഷ്ക്രിയതക്കെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും എന്തുകൊണ്ട് പ്രതികരണം ഉണ്ടാവുന്നില്ല. എല്ലാം കോടതി ഇടപെടലിലൂടെ മാത്രമേ ശരിയാകൂ എന്ന് കരുതരുത്. കോർപറേഷന്‍റെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായാൽ സർക്കാർ ഉടൻ ഇടപെടണം. മുനിസിപ്പാലിറ്റി നിയമത്തിലെ അധികാരം ഉപയോഗിച്ച് നഗരസഭാ പിരിച്ചുവിടണമെന്നും കോടതി വ്യക്തമാക്കി. ഇന്നലത്തെ കനത്ത മഴയെ തുടർന്നുണ്ടായ കൊച്ചി നഗരത്തിലെ അവസ്ഥ പേരണ്ടൂർ കനാൽ കേസിലെ അമിക്കസ് ക്യൂറി അഡ്വ സുനിൽ ജോസ് ആണ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button