പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ (ബി.ആര്‍.ഒ.) തൊഴിലവസരം. മള്‍ട്ടിസ്‌കില്‍ഡ് വര്‍ക്കറുടെ (ഡ്രൈവര്‍ എന്‍ജിന്‍ സ്റ്റാറ്റിക്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്/ തത്തുല്യം, സര്‍ട്ടിഫിക്കറ്റ് ഇന്‍ മെക്കാനിക് മോട്ടോര്‍/ വെഹിക്കിള്‍സ്/ട്രാക്ടേഴ്സ്- ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്/ ഇന്‍ഡസ്ട്രിയല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/എന്‍.സി.ടി.വി.ടി./ എസ്.സി.വി.ടി. അല്ലെങ്കില്‍ ക്ലാസ് ടു കോഴ്സ്- ഡ്രൈവര്‍ പ്ലാന്റ് ആന്‍ഡ് മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് (ഡിഫന്‍സ് സര്‍വീസ്) എന്നീ യോഗ്യതയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
Also read : ഫെസിലിറ്റേറ്റര്‍ ഒഴിവ്
ജനറല്‍ 221, എസ്.സി. 81, എസ്.ടി. 40, ഒ.ബി.സി. 145, ഇ.ഡബ്ല്യു.എസ്. 53 എന്നിങ്ങനെ ആകെ 540 ഒഴിവുണ്ട്. എഴുത്തുപരീക്ഷ, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്/ പ്രാക്ടിക്കല്‍ ടെസ്റ്റ് (ട്രേഡ് ടെസ്റ്റ്) എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.bro.gov.in/
അവസാന തീയതി : നവംബര്‍ 26
Post Your Comments