Latest NewsNewsIndia

ഇവിടുത്തെ നാലില്‍ ഒരു ലൈംഗിക തൊഴിലാളിക്കും എച്ച്.ഐ.വി ; ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

ഐസ്വാള്‍•മിസോറമിലെ ഓരോ നാല് ലൈംഗികത്തൊഴിലാളികളിൽ ഒരാള്‍ എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തല്‍. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (നാക്കോ) നടത്തിയ സര്‍വേ പറയുന്നു.

രാജ്യത്തെ രണ്ടാമത്തെ മോശം സംസ്ഥാനമാണ് മേഘാലയ. ഇവിടെ 5.94 ശതമാനം സ്ത്രീകൾ എച്ച്ഐവി ബാധിതരാണ്. ദേശീയ ശരാശരി 1.56 ശതമാനമായിരിക്കുമ്പോഴാണ് ഇതെന്നും സര്‍വേ പറയുന്നു.

ലൈംഗിക തൊഴിലാളികളായ പെൺകുട്ടികളുടെ എണ്ണം നിർണ്ണയിക്കാൻ കഴിഞ്ഞില്ല, കാരണം അവരുടെ ഐഡന്റിറ്റി പലപ്പോഴും വെളിപ്പെടുത്താത്തതിനാലാണ് ഇതെന്നും അധികൃതര്‍ പറയുന്നു.

2019-20ൽ സംസ്ഥാനത്ത് 906 സ്ത്രീ ലൈംഗികത്തൊഴിലാളികളുണ്ടെന്ന് മിസോറം സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (എം‌എസ്‌സി‌എസ്) അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 851 ആയിരുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വനിതാ ലൈംഗികത്തൊഴിലാളികളുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും (90%) തലസ്ഥാനമായ ഐസ്വാളിലാണ് ജോലി ചെയ്യുന്നത്. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് ഭൂരിഭാഗം സ്ത്രീകളും വേശ്യാവൃത്തിയിൽ ഏര്‍പ്പെടുന്നതെന്നും സർവേയിൽ കണ്ടെത്തി.

മിസോറാമിലെ ജനസംഖ്യയുടെ 2% ത്തിലധികം പേർക്ക് എച്ച്ഐവി ബാധിതരാണെന്ന് എം‌എസ്‌എസി‌എസിന്റെ പ്രോജക്ട് ഡയറക്ടർ ഡോ. ലാൽത്ത്ലെംഗ്ലിയാനി പറഞ്ഞു. ദേശീയ ശരാശരി 0.22 ശതമാനമാണ്.

മണിപ്പൂരില്‍ 1.43 ശതമാനവും നാഗാലാൻഡില്‍ 1.15 ശതമാനവും മിപേര്‍ എച്ച്.ഐ.വി ബാധിതരാണെന്ന് 2017 ലെ നാക്കോ പഠനം ഉദ്ധരിച്ച് ലാൽത്ത്ലെംഗ്ലിയാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button