KeralaLatest NewsNews

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം: കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. നാലിഞ്ച് ഉയര്‍ത്തിയിരുന്ന ഷട്ടര്‍ നീരൊഴുക്ക് കാരണം ആറിഞ്ചായി ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ 31 മീറ്റര്‍ ക്യൂബ് പെര്‍ സെക്കന്‍ഡ് ജലമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 83. 45 മീറ്റര്‍ ആണ്. പരമാവധി ജലനിരപ്പ് 84.750 മീറ്റര്‍ ആണ്. നീരൊഴുക്കിന്റെ ശക്തി ചെറുതായി കുറഞ്ഞിട്ടുണ്ടെങ്കിലും നെയ്യാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Read also: പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ സംഘം, ‘ആനയറയിലെ കൊലപാതകം ചെയ്തതു ഞങ്ങളാണ്’- അമ്പരന്ന് പൊലീസ്

സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button