Latest NewsKeralaNews

നെയ്യാര്‍ ഡാം ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും: ജാഗ്രതാനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു 

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ 80 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തും. ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാവിലെ ഒന്‍പത് മണിയോടെ അത് 80 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യം മൂലം കേരളത്തിൽ മഴ തുടരും. ഈ സാഹചര്യത്തിൽ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട,  ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button