തിരുവനന്തപുരം: ആനയറയില്‍ ഓട്ടോ ഡ്രൈവറുടെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ കീഴടങ്ങി. തുമ്പ പൊലീസ് സ്റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങിയത്. സ്റ്റേഷന് മുന്നിലെത്തിയ സംഘത്തോട് പൊലീസിനോട് ചോദിച്ചു എന്താണ് പ്രശ്‌നം അപകടം വല്ലതുമാണോ?. ഏയ് അപകടമൊന്നുമല്ല സാര്‍, ഒരു കൊലപാതകമാണ്. ആനയറയിലെ കൊലപാതകം ചെയ്തതു ഞങ്ങളാണ്. പൊലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പേട്ട പൊലീസ് സ്റ്റേഷനിലാണെങ്കിലും ഇവര്‍ കീഴടങ്ങിയത് തുമ്പ പൊലീസ് സ്റ്റേഷനിലാണ്. ശിവപ്രതാപ്, ജയദേവന്‍, റിജു റെജി, റഫീക് ഖാന്‍, അനുലാല്‍, വിനീഷ് എന്നീ 6 പ്രതികളാണ് കീഴടങ്ങിയത്. രാത്രി 7.35നു വക്കീലിന്റെ സഹായത്തോടെയാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്.
ഒരു മാസത്തെ ആസൂത്രണത്തിലൂടെയാണ് വിപിനെ വകവരുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കൈയും കാലും വെട്ടിമാറ്റാനായിരുന്നു തീരുമാനം. ഇതനുസരിച്ചായിരുന്നു ഓരോ വെട്ടും. പക്ഷേ രക്തം വാര്‍ന്നു മരിക്കുമെന്ന് കരുതിയില്ല പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 5 മണിയോടെ തന്നെ പ്രതികള്‍ കീഴടങ്ങുമെന്ന് സ്‌പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു. പേട്ട പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ചത്. സ്റ്റേഷനില്‍ എത്തും മുന്‍പു പ്രതികളെ അറസ്റ്റു ചെയ്യാനും പദ്ധതിയിട്ടു. എന്നാല്‍ പൊലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പ്രതികള്‍ തുമ്പയിലെത്തി കീഴടങ്ങുകയായിരുന്നു. തുമ്പ പൊലീസ് വിവരം ഡിസിപിയെ അറിയിച്ചു. പിന്നീട് പേട്ട സിഐയും സംഘവും എത്തി പ്രതികളെ പേട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ചാക്ക സ്വദേശിയായ വിപിനെ ഓട്ടം പോകാനെന്ന വ്യാജേന വിളിച്ച് ആനയറ ലോര്‍ഡ്സ് ആശുപത്രിക്ക് സമീപത്ത് വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബെക്ക് യാത്രികരാണ് വിപിനെ വെട്ടേറ്റ നിലയില്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments