റിയാദ്: സൗദിയിൽ തൊഴിലിടങ്ങളിലെ മാനസിക-ശാരീരിക പീഡനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കുന്ന പുതിയ നിയമം പ്രാബല്യത്തില്‍. ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, അപമാനിക്കല്‍, സംഘര്‍ഷമുണ്ടാക്കല്‍, വിവേചനം, എതിര് ലിംഗത്തില്‍പ്പെട്ടയാളുമായി ഒറ്റക്ക് കഴിയേണ്ട സാഹചര്യം കരുതിക്കൂട്ടി സൃഷ്ടിക്കല്എന്നിവയിൽ നിന്നെല്ലാം ഈ നിയമം സംരക്ഷിക്കും. സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, തൊഴിലാളികളുടെ മേല്‍ തൊഴിലിടങ്ങളില്‍ വെച്ചുള്ളത് പോലെ തന്നെ താമസ സ്ഥലങ്ങളിലും യാത്ര വേളകളിലും മറ്റും നടത്തുന്ന കയ്യേറ്റങ്ങളും കുറ്റമായി തന്നെ കണക്കാക്കും. കൂടാതെ ജീവന് ഭീഷണിയെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ തൊഴിലിടങ്ങള്‍ വിട്ട് പോകാനും ഈ നിയമം തൊഴിലാളികളെ സഹായിക്കും.
Read also: വിദേശയാത്രകളിലടക്കം രാഹുല്‍ ഗാന്ധിയുടെ എസ്പിജി സുരക്ഷയില്‍ പിഴവുണ്ടാകുന്നതായി കേന്ദ്രസര്‍ക്കാര്‍
Post Your Comments