വീട് എത്ര വൃത്തിയാക്കിയിട്ടും ഒരു തൃപ്തിയും കിട്ടുന്നില്ലേ? ഈച്ചയും കൊതുകും പാറ്റയും പല്ലിയുമൊക്കെ നിങ്ങളുടെ സ്വസ്ഥത കെടുത്തുന്നുണ്ടോ? എങ്കില്‍ ഇനി വിഷമിക്കേണ്ട. കീടനാശിനികളോ മറ്റ് രാസവസ്തുക്കളോ ഉപയോഗിക്കാതെ തന്നെ നമുക്ക് ഇവയെ തുരത്താം.
കൊതുകിനെയും പാറ്റയെയും പല്ലിയെയും ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്. നാരങ്ങയും അല്‍പം ഗ്രാമ്പുവും ഉണ്ടെങ്കില്‍ ഇവയെ തുരത്താം. നാരങ്ങ രണ്ട് മുറിയാക്കി അതില്‍ ഗ്രാമ്പൂ കുത്തി വെക്കുക. ഇത് മുറിയില്‍ രണ്ട് മൂന്ന് സ്ഥലത്ത് വെക്കുക. ഇത് പല്ലിയെയും പാറ്റയേയും തുരത്തിയോടിക്കും.
അല്‍പ്പം കര്‍പ്പൂരവും വെള്ളവും മിക്സ് ചെയ്ത് വീട്ടില്‍ തളിക്കുന്നതും കൊതുക്, പാറ്റ, പല്ലി എന്നിവയെ തുരത്തുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. അല്‍പം കര്‍പ്പൂരം കത്തിക്കുന്നതും കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കും. വെളുത്തുള്ളി അല്‍പം നാരങ്ങ നീരില്‍ മിക്സ് ചെയ്ത് ഇത് വീടിന് ചുറ്റും മുറിക്കുള്ളിലും തളിക്കുന്നത് പാറ്റയെ അകറ്റും.
ALSO READ: ഇനി സ്ഥലപരിമിതി പ്രശ്‌നമേയല്ല, വീട്ടിലൊരുക്കാം വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍
തുളസി നീര് വീട്ടില്‍ തളിക്കുന്നതും കൊതുകിനേയും മറ്റ് പ്രാണികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കും. തുളസി നീരില്‍ ഇത്തിരി വെള്ളം ചേര്‍ത്ത് ബോട്ടിലില്‍ ആക്കി സ്പ്രേ ചെയ്താല്‍ ഏറെ ഉത്തമമാണ്.
ALSO READ: കീശ കാലിയാകാതെ പൂന്തോട്ടം മനോഹരമാക്കാം; ഇതാ ചില വിദ്യകള്‍
Post Your Comments