Life StyleHome & Garden

കീശ കാലിയാകാതെ പൂന്തോട്ടം മനോഹരമാക്കാം; ഇതാ ചില വിദ്യകള്‍

വീടിന്റെ അകത്തളം മോടിപിടിപ്പിക്കാന്‍ കാണിക്കുന്ന വ്യഗ്രതയൊന്നും പലരും പൂന്തോട്ടത്തിന്റെയോ ലാന്‍ഡ്സ്‌കേപിങ്ങിന്റെയോ കാര്യത്തില്‍ കാണിക്കാറില്ല. അകത്തളങ്ങള്‍ മാത്രമല്ല, ചുറ്റുപാടുകളും കൂടിയാണ് വീടിന്റെ ഭംഗി കൂട്ടുന്നത്. പുന്തോട്ടത്തിന്റെ കാര്യത്തില്‍ പലരും മുഖം തിരിക്കുന്നതിന് പിന്നിലെ കാരണം മറ്റൊന്നുമല്ല, നല്ല ഒരു തുക ചെലവിടേണ്ടി വരുമെന്നതാണ് അതിന് പിന്നില്‍. എന്നാല്‍ പൈസ കാലിയാകതെ വീട്ടിലെ പല പാഴ് വസ്തുക്കളില്‍ നിന്നും മനോഹരമായ പൂന്തോട്ടത്തിലേക്കാവശ്യമായ വസ്തുക്കള്‍ നിര്‍മ്മിക്കാം.

Garden

അടുക്കളയിലും മറ്റും ആവശ്യം കഴിഞ്ഞതും വീട് പെയിന്റ് ചെയ്തപ്പോ ബാക്കി വന്നതുമായ പഴയ ടിന്നുകള്‍ കഴുകി തുടച്ച് നല്ല പെയിന്റടിച്ച് എടുത്ത് നോക്കൂ. അടിപൊളി പൂച്ചട്ടികള്‍ റെഡിയായി. പഴയ കണ്ടെയ്‌നറുകളും വെറുതെ കളയണ്ട, അതിലും ചെടികള്‍ നല്ല ഭംഗിയായി നടാന്‍ സാധിക്കും.

ALSO READ: കറകള്‍ കളയാം, ദുര്‍ഗന്ധം അകറ്റാം; വീട് അടിമുടി വൃത്തിയാക്കാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കൂ…

കുറച്ച് വ്യത്യസ്തമായ പൂന്തോട്ടം ഒരുക്കാന്‍ പഴയ മരകഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ എടുത്ത് ഒരു കുഞ്ഞു ഗോവണി തയ്യാറാക്കാം. അതില്‍ ചെടികള്‍ നട്ട് നോക്കൂ. പൂന്തോട്ടത്തിന്റെ ലുക്ക് തന്നെ മാറിയില്ലേ. വീട് പണി കഴിഞ്ഞപ്പഴോ മറ്റോ ബാക്കിയായ ആ തബൂക്കുകള്‍ ഒന്നും കളയണ്ട അത് പെയിന്റ് ചെയ്ത് ഭംഗിയായി ലാന്‍ഡ്സ്‌കേപില്‍ ഉപയോഗിക്കാം.

garden

പഴയ ടയറുകള്‍ ഒന്ന് പെയിന്റടിച്ചു കുട്ടപ്പനാക്കിയാല്‍ പുതിയ ട്രെന്‍ഡായ ഹാംങ്ങിങ് ഗാര്‍ഡനുകളാക്കാം. ഇത് വീടിന് മോഡേണ്‍ ഭംഗി നല്‍ക്കുന്നു. അതുപേലെ തന്നെയാണ് ആവശ്യം കഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും വൃത്തിയാക്കി ഉപയോഗിച്ചാല്‍ പരിസരവും ശുചിയാകും ലാന്‍ഡ്സ്‌കേപും പൂന്തോട്ടവും ഭംഗിയാക്കും. പഴയ ചില്ലുകുപ്പികളും ഇനി കളയുന്നതിന് മുന്‍പ് ഒന്ന് ആലോചിച്ചോളൂ… ഇത്തിരി പെയിന്റടിച്ച് എടുത്താല്‍ മണിപ്ലാന്റുകള്‍ പോലുള്ള ചെടികള്‍ വൃത്തിയായി നടാം.

ALSO READ: നാരങ്ങ മണക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button