UAELatest NewsNewsGulf

യുഎഇയില്‍ മലയാളി ഡോക്ടര്‍ ജോലിയ്ക്കിടെ മരിച്ചു

അജ്‍മാന്‍:  മലയാളി ഡോക്ടര്‍ ജോലിയ്ക്കിടെ മരിച്ചു. അജ്‍മാന്‍ മെട്രോ മെഡിക്കല്‍ സെന്ററില്‍, എറണാകുളം എടവനക്കാട് സ്വദേശി അബ്‍ദുല്‍ ഗഫൂര്‍ (71) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ശനിയാഴ്ചയായിരുന്നു സംഭവം. ജോലിയ്ക്കിടെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സഹപ്രവര്‍ത്തകർ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും    എത്തിക്കുന്നതിന് മുൻപ് തന്നെ മരണപ്പെട്ടു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഒരു മകന്‍ രണ്ട് വര്‍ഷം മുന്‍പ് കാനഡയിലുണ്ടായ റോഡപകടത്തില്‍ മരണപ്പെട്ടിരുന്നു.

Also read : മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ്: അവസരം പ്രയോജനപ്പെടുത്തണമെന്ന് നോർക്ക റൂട്ട്‌സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button