കാസർഗോഡ് : മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം, 42ആം നമ്പർ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിലാണ് നടപടി. കസ്റ്റഡിയിലെടുത്ത നബീസയ്ക്ക് ഈ ബൂത്തിൽ വോട്ടില്ല. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. ബൂത്ത് മാറിപ്പോയതാണെന്ന വാദം ആദ്യം ഉന്നയിച്ചെങ്കിലും പിന്നീടത് പൊളിഞ്ഞു. 40-ാം നമ്പർ ബൂത്തിലും, 42-ാം നമ്പർ ബൂത്തിലും ഇവർക്ക് വോട്ടില്ല. മറ്റൊരാളുടെ സ്ലിപ്പുമായി ആണ് ഇവർ വോട്ട് ചെയ്യാൻ എത്തിയതെന്ന് വ്യക്തമായി. കള്ളവോട്ട് ചെയ്യാനെത്തിയ നബീസയുടെ ഭർത്താവിന്‍റെയും ആരുടെ പേരിലാണോ കള്ളവോട്ട് ചെയ്യാനെത്തിയത് ആ നബീസയുടെ ഭർത്താവിന്‍റെയും പേര് ഒന്നാണെന്നത് ശ്രദ്ധേയം. ഈ പഴുത് മുതലാക്കി കള്ളവോട്ട് ചെയ്യാനാണ് ഇവരെത്തിയതെന്നാണ് പ്രാഥമിക വിവരം.
Also read : ശ്കതമായ മഴ; ഏഴു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു : അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്
കള്ളവോട്ട് തടയാനായി കനത്ത സുരക്ഷയാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ളത്. പ്രശ്‌നബാധിത ബൂത്തുകളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം സംവിധാനം. മഞ്ചേശ്വരത്ത് ആകെയുള്ള 198 ബൂത്തുകളില്‍ ഏറ്റവും പ്രശ്നബാധിതമായ 20 ഇടങ്ങളിലാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. ഇതുകൂടാതെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിങിനും, ബൂത്തുകളില്‍ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളോ കള്ളവോട്ട് ചെയ്യാനുള്ള ശ്രമങ്ങളോ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ ബൂത്തിലെ ഓഫീസര്‍മാരെ അറിയിക്കാനും ബൂത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസിനെ അറിയിക്കാനുമുള്ള ഫോണ്‍ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
Also read : പിതാവിന്റെയും മകളുടെയും കൊലപാതകത്തിന് പിന്നിലെ നിഗൂഢത പുറത്ത്: അവിഹിതം നേരില്‍ കണ്ടത്
കള്ളവോട്ട് തടയുന്നതിനായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍, റിട്ടേണിംഗ് ഓഫീസര്‍, അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ടേറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേത സജ്ജീകരണങ്ങളാണുള്ളത്. വെബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളെ നീരിക്ഷിക്കുവാനും, പോളിംഗ് ഏജന്റിനെയും പോളിംഗ് ഓഫീസര്‍മാരെയും വോട്ടര്‍മാരെയും കൃത്യമായി നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളും ഇവിടെയുണ്ട്.
Post Your Comments