തിരുവനന്തപുരം : രണ്ടു ദിവസം കൂടി ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഏഴു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിരിക്കും.
കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ നാല് ജില്ലകളിൽ റെഡ് ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് റെയ്ഡ് അലർട്ട് ആയിരിക്കും.
Also read : രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് അറിയിപ്പ് ; ഈ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ശക്തമായി പെയ്ത മഴ റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ട്രാക്കിൽ വെള്ളം കയറിതിനാൽ ഇരു സ്റ്റേഷനുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്. അതിനാൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 56384 ആലപ്പുഴ – എറണാകുളം, 56381 – എറണാകുളം- കായംകുളം, 56382 കായം കുളം- എറണാകുളം, 56387 – എറണാകുളം -കായംകുളം, 56388 – കായംകുളം-എറണാകുളം പാസഞ്ചറുകളാണ് റദ്ദാക്കിയത്. പിറവം- വൈക്കം ഭാഗത്ത് റെയില്‍വെ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനാൽ എറണാകുളം- കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
വേണാട് എക്സ്പ്രസ് എറണാകുളം ടൗൺ സ്റ്റേഷൻ വഴി തിരിച്ചുവിട്ടു.12076 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴയിൽ സർവീസ് അവസാനിപ്പിച്ചു. 16127 ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊച്ചുവേളി-ചണ്ടിഗഢ് സമ്പർക്കക്രാന്തി എക്സ്പ്രസും, തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസും കോട്ടയം വഴി തിരിച്ചുവിട്ടു. അതേസമയം ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്, മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ്, എന്നീ ട്രെയിനുകള്‍ വൈകി ഓടുന്നതായും റിപ്പോർട്ടുകളുണ്ട്.
Post Your Comments