കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍നിന്ന് ഇന്ധനം ചോര്‍ന്നു. കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ എ.ഐ-961 കോഴിക്കോട് ദുബായ് വിമാനത്തില്‍നിന്നാണ് ഇന്ധനം ചോര്‍ന്നത്. തക്കസമയത്ത് കണ്ടെത്തിയതിനാല്‍ വൻദുരന്തമാണ് ഒഴിവായത്. ദുബായിലേക്ക് പുറപ്പെടാനായി ഏപ്രണില്‍നിന്ന് പുഷ്ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച് റണ്‍വേയിലേക്ക് കയറ്റിയ വിമാനം ടേക്ക്‌ഓഫിന് ഒരുങ്ങുന്നതിനിടെ ഇന്ധനം പുറത്തേക്ക് തെറിക്കുകയായിരുന്നു. ഉടൻ തന്നെ എയര്‍ ഇന്ത്യ ജീവനക്കാര്‍ അടിയന്തരസന്ദേശം നല്‍കി വിമാനത്തിന്റെ ടേക്ക്‌ഓഫ് തടഞ്ഞു.
Read also: റെയിൽവേയുടെ ചരിത്രത്തിലാദ്യമായി യാത്രക്കാർക്ക് നഷ്ടപരിഹാരവുമായി തേജസ്
145 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 11.30-ന് പുറപ്പെടേണ്ട വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തിറക്കി സെക്യൂരിറ്റി ലോഞ്ചിലേക്ക് മാറ്റി. തകരാര്‍ പരിഹരിക്കാന്‍ ഒരുമണിക്കൂറോളമെടുത്തു. ഇതോടെ വിമാനത്തിന് അനുവദിച്ച യാത്രാറൂട്ട് റദ്ദായി. തകരാര്‍ പരിഹരിച്ച വിമാനം ഉച്ചയ്ക്ക് 3.50-നാണ് കോഴിക്കോട് വിട്ടത്.
Post Your Comments