Latest NewsNewsInternational

ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വ്വീസ്: പരീക്ഷണപ്പറക്കലിന് തുടക്കം

യു.എസില്‍നിന്ന് ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയിലേക്ക് ഇടവേളകളില്ലാത്ത വിമാനയാത്രയുടെ പരീക്ഷണപ്പറക്കലിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ഓസ്ട്രേലിയന്‍ വിമാന കമ്പനിയായ ക്വാണ്ടസിന്റെ പുതിയ ബോയിങ് 787-9 എസ്. വിമാനമാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നത്. ന്യൂയോര്‍ക്കില്‍നിന്ന് പുറപ്പെടുന്ന വിമാനം ലണ്ടന് മുകളിലൂടെ പറന്ന് തുടര്‍ച്ചയായി 20 മണിക്കൂര്‍ പറക്കും. 17,000 കിലോമീറ്റർ പറക്കുമെന്നാണ് സൂചന. മൂന്നുഘട്ടങ്ങളിലായാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നത്.

Read also: തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത; യുഎഇയിൽ നിരവധി ഒഴിവുകൾ

സന്നദ്ധപ്രവര്‍ത്തകരായ ആറുയാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ഉള്‍പ്പെടെ അമ്പതുപേരാണ് വിമാനത്തിലുണ്ടാകുക. സിഡ്നി സര്‍വകലാശാലയിലെ ചാള്‍സ് പെര്‍കിന്‍സ് സെന്ററിലെയും സര്‍ക്കാര്‍സ്ഥാപനമായ കോ-ഓപ്പറേറ്റീവ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ അലേര്‍ട്ട്നെസ്, സേഫ്റ്റി, പ്രൊഡക്ട്വിറ്റിയിലെ ഗവേഷകരുമാണ് പരീക്ഷണപ്പറക്കലിന് മേല്‍നോട്ടം വഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button