Latest NewsNewsIndia

തുര്‍ക്കി പ്രസിഡന്റിന്റെ കാശ്മീർ പരാമര്‍ശത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: തുര്‍ക്കി പ്രസിഡന്റിന്റെ കാശ്മീർ പരാമര്‍ശത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് ഉര്‍ദുഗാന്‍ യു എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണിത്.

ALSO READ: അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ നാളെ ഉപതിരഞ്ഞെടുപ്പ്: അഞ്ചു മണ്ഡലങ്ങളിലുമായി 9,57,509 വോട്ടർമാർ, 896 പോളിംഗ് ബൂത്തുകൾ

നീതി, ധര്‍മം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയാണ് കശ്മീരിലെ പ്രശ്‌നപരിഹാരത്തിന് അനിവാര്യമെന്നും അല്ലാതെ സംഘര്‍ഷമല്ലെന്നുമായിരുന്നു ഉര്‍ദുഗന്റെ പ്രസ്താവന. ദക്ഷിണേഷ്യയുടെ സ്ഥിരതയെയും അഭിവൃദ്ധിയെയും കശ്മീര്‍ വിഷയത്തില്‍നിന്ന് വേര്‍പെടുത്താനാവുന്നതല്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ഉര്‍ദുഗാന്‍, പാകിസ്താനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ALSO READ: മനുഷ്യക്കടത്ത്: ശമ്പളം ചോദിച്ചതിന് ക്രൂരമായി മർദ്ദിച്ചെന്ന് ഇരയായവർ; കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വര്‍ഷം അവസാനത്തോടെ മോദി തുര്‍ക്കി സന്ദര്‍ശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജപ്പാനിലെ ഒസാകയില്‍ ജൂണ്‍ അവസാനത്തോടെ നടന്ന മോദി-ഉര്‍ദുഗാന്‍ കൂടിക്കാഴ്ചയിലാണ് മോദിയുടെ തുര്‍ക്കി സന്ദര്‍ശനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടത്. സിറിയയില്‍ തുര്‍ക്കി നടത്തിയ സൈനിക നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്തെത്തിയതും ഉര്‍ദുഗന്റെ നടപടിയോടുള്ള അതൃപ്തി പ്രകടിപ്പിക്കാനാണെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button