Latest NewsIndiaNewsMobile Phone

മുൻനിര ടെലികോം കമ്പനികൾക്ക് തിരിച്ചടി; വരിക്കാർ കുറയുമ്പോഴും നേട്ടം കൊയ്ത് ജിയോ

ന്യൂഡൽഹി: രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ കനത്ത തിരിച്ചടി നേരിടുമ്പോഴും നേട്ടം കൊയ്ത് ജിയോ മുന്നേറുന്നു. ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺ–ഐഡിയ കമ്പനികൾക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 49.56 ലക്ഷം വരിക്കാരെയാണ്. ഭാർതി എയർടെല്ലിന് 5.61 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

ALSO READ: ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിനെതിരെ അധികാര ദുർവിനിയോഗത്തിൻറെ കൂടുതൽ തെളിവുകൾ പുറത്ത്

പ്രതിമാസ റീചാർജ് ഇൻ കമിങ് കോളുകൾ ലഭിക്കാൻ ചില ടെലികോം കമ്പനികൾ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ജിയോയ്ക്ക് ഇൻ കമിങ് കോളുകൾ ലഭിക്കാൻ പ്രതിമാസം റീചാർജ് ചെയ്യേണ്ടതില്ല. എന്നാൽ മറ്റു നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ മിനിറ്റിന് 6 പൈസ ഈടാക്കാനുളള ജിയോയുടെ തീരുമാനത്തിനെതിരെ വരിക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് വരും റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ സാധിച്ചേക്കും.

ALSO READ: നിരസിച്ച കശുവണ്ടി ഒക്‌ടോബര്‍ 20 നകം അവിടെ നിന്ന് തിരികെ എടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് തിരുപ്പതി ദേവസ്വം അധികൃതര്‍

ഓഗസ്റ്റ് മാസത്തിൽ ബിഎസ്എൻഎല്ലിന് നഷ്ടമായത് 2.15 ലക്ഷം വരിക്കാരെയാണ്. ഇതോടെ ബിഎസ്എൻഎല്ലിന്റെ മൊത്തം വരിക്കാർ 11.62 കോടിയായി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 116.83 കോടിയാണ്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 34.82 കോടിയായി. എയർടെല്ലിന്റെ ആകെ വരിക്കാർ 32.79 കോടിയാണ്. വോഡഫോൺ ഐഡിയ മൊത്തം വരിക്കാർ 37.50 കോടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button