തിരുവനന്തപുരം: തമിഴ്നാട് സർക്കാർ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് 18 വർഷത്തെ കുടിശ്ശിക സഹിതം 1.67 കോടി രൂപ തസ്‌ദീക്ക് അലവൻസ് അനുവദിച്ചു. 2001 മുതൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ള തസ്ദിക് അലവൻസാണ് ഇപ്പൊൾ അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
ALSO READ: ആഴ്ചയിൽ കൂടുതൽ അവധി ദിനങ്ങൾ; ആഘോഷ ദിനങ്ങളെ വരവേൽക്കാൻ ഒമാൻ ഒരുങ്ങി
ലെയ്സൺ ഓഫീസർ ടി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പഴയ ഫയലുകൾ കണ്ടെടുത്ത ശേഷം നാഗർകോവിലിൽ എത്തി റവന്യു അധികൃതരുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് രേഖകൾ സംഘടിപ്പിച്ച് മെമ്മോറാണ്ടം തയ്യാറാക്കി തമിഴ്നാട് സർക്കാരിന് നൽകി. തുടർന്നാണ് തസ്‌ദീക്ക് അലവൻസ് കുടിശിക സഹിതം അനുവദിച്ചത്.
ALSO READ: സൗദിയിൽ പോലീസ് ചമഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ
സംസ്ഥാന വിഭജനത്തെത്തുടർന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് കന്യാകുമാരി ജില്ലയിലുണ്ടായിരുന്ന ഭൂമി തമിഴ്‌നാട് സർക്കാർ ഏറ്റെടുത്തിരുന്നു. അവിടത്തെ കൃഷിക്കാരിൽ നിന്ന് ക്ഷേത്രത്തിനു ലഭിച്ചിരുന്ന തിരുപ്പുവാരം നിയമപരമായി നിറുത്തലാക്കിയതിന്റെയും നഷ്ടപരിഹാരമായി സർക്കാർ നൽകിയിരുന്ന തസ്‌ദീക്ക് അലവൻസാണ് കുടിശിക സഹിതം അനുവദിച്ചത്. 1964-ലെ നിയമപ്രകാരം ഏറ്റെടുത്ത ക്ഷേത്രഭൂമിയ്ക്കും അതുമായി ബന്ധപ്പെട്ട വസ്തുക്കൾക്കും സർക്കാർ ഓരോ വർഷവും നിശ്ചിതതുക നൽകേണ്ടതുണ്ട്. തസ്ദിക് അലവൻസ് എന്ന പേരിലുള്ള ഈ തുക സർക്കാർ ബജറ്റിലാണ് വകയിരുത്തുന്നത്.
Post Your Comments