സമോസ മിക്കവരുടെയും പ്രിയ പലഹാരമാണ്. അതിലെ മസാലയും എരിവും ഒക്കെത്തന്നെയാണ് പലര്‍ക്കും സമോസയെ വ്യത്യസ്തമാക്കുന്നതും. ഇതാ ഈസിയായി തയ്യാറാക്കാന്‍ കഴിയുന്ന ചിക്കന്‍ സമോസ റെസിപ്പി
ചേരുവകള്‍
മൈദ- 1 കപ്പ്
ചിക്കന്‍ ( എല്ലില്ലാത്തത്) – 1 കപ്പ്
സവാള- 1
പച്ചമുളക്- 1
ഇഞ്ചി വെളുത്തുള്ളി എന്നിവ പേസ്റ്റാക്കിയത് – 1 ടീസ്പൂണ്‍
ഗരം മസാല- 1 ടീ സ്പൂണ്‍
മുളക് പൊടി – 1 ടീ സ്പൂണ്‍
മല്ലിപ്പൊടി- 1 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീ സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീ സ്പൂണ്‍
മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്
എണ്ണ- വറുക്കാന്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സമോസയ്ക്ക് ആദ്യമായി തന്നെ ഷീറ്റ് തയ്യാറാക്കണം. മൈദയില്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് ചപ്പാത്തി മാവ് പോലെ കുഴച്ച് മയപ്പെടുത്തിയ ശേഷം പത്ത് മിനുട്ട് മൂടി വെക്കുക. കുഴച്ചു വെച്ച മാവ് ചെറിയ ഉരുളകള്‍ ആക്കി ഓരോ ഉരുളയും ചപ്പാത്തിയുടെ ആകൃതിയില്‍ കട്ടി കുറച്ചു പരത്തി എടുക്കുക. ഇത് നേര്‍ പകുതിയായി മുറിച്ചെടുക്കാം. ചൂടായ തവയില്‍ നാല് അഞ്ച് സെക്കന്‍ഡ് ഇട്ട് ഇത് വേവിക്കുക. സമോസ ഷീറ്റ് റെഡി.
ALSO READ: ഇനി വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ വെജ് ബര്‍ഗര്‍
ചിക്കന്‍ ഫില്ലിംഗ്
ചിക്കന്‍ ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്തു വേവിക്കുക. തണുത്തതിന് ശേഷം ഇത് കൈകൊണ്ട് തന്നെ നുള്ളി ചെറിയ കഷണങ്ങളാക്കുക. ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. എല്ലാം നന്നായി വഴന്നശേഷം പിച്ചിവച്ച ചിക്കന്‍ ചേര്‍ത്ത് അഞ്ചു മിനിറ്റ് ഇളക്കുക. ഇതിലേക്ക് ഗരം മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. മസാല ചിക്കനില്‍ നന്നായി പിടിച്ചുകഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് ഇറക്കിവയ്ക്കുക.
ALSO READ:ചായയ്‌ക്കൊപ്പം കഴിക്കാന്‍ കോളിഫ്ളവര്‍ പോപ്കോണ്‍
തയാറാക്കിയ സമോസ ഷീറ്റ് കോണ്‍ ആകൃതിയില്‍ മടക്കി ഒരു സ്പൂണ്‍ ചിക്കന്‍ ഫില്ലിങ് നിറയ്ക്കുക. ഒരു സ്പൂണ്‍ മൈദ അല്‍പ്പം വെള്ളത്തില്‍ കലക്കി വെക്കുക. ഇത് മടക്കിയ ഭാഗത്ത് തേച്ച് ഒട്ടിച്ചെടുക്കുക. ഒരു ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയില്‍ സമോസ ഓരോന്നായി ഇട്ട് ഗോള്‍ഡന്‍ കളര്‍ ആകുന്നത് വരെ വറുക്കുക. ഈസി ചിക്കന്‍ സമോസ റെഡി.
Post Your Comments