Latest NewsNewsGulfOman

പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നിരീക്ഷണമേര്‍പ്പെടുത്തി ഈ രാജ്യം

മസ്‌കത്ത്: ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന് നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി ഒമാന്‍. അനധികൃത പണമിടപാടുകള്‍ തടയാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ നീക്കം. രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിന്റെ സഹകരണത്തോടെ പ്രത്യേക സമതി പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് അനധികൃത പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ALSO READ: തര്‍ക്കത്തിനില്ല, സുപ്രീംകോടതി വിധി മാനിക്കുന്നു; പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കി യാക്കോബായ വിശ്വാസികള്‍

വേണ്ടത്ര രേഖകളില്ലാതെ ഒമാനില്‍ താമസിച്ചുവരുന്ന, വിദേശികളുടെ പണമിടപാടുകള്‍ തടയുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വിസയും മറ്റ് രേഖകളുമില്ലാതെ തൊഴില്‍ നിയമം ലംഘിച്ചു് ഒമാനില്‍ തങ്ങുന്ന വിദേശികള്‍, തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും രേഖകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതോടെയാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നടപടി. ഇത്തരത്തില്‍ നടത്തുന്ന പണമിടപാടുകള്‍ നിയമ വിരുദ്ധമായി മാത്രമേ കണക്കാക്കുകയുള്ളൂവെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴില്‍ നിയമം ലംഘിക്കുന്നവരെയും അനധികൃത പണമിടപാടുകള്‍ നടത്തുന്നവരെയും പിടികൂടാന്‍ രാജ്യത്ത് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. 2018ല്‍ 24,356 വിദേശികളാണ് തൊഴില്‍ നിയമം ലംഘിച്ചതിന് ഒമാനില്‍ പിടിയിലായത്.

ALSO READ: ബോളിവുഡിലെ വമ്പൻ താര നിരയുമായി സംവദിച്ച് പ്രധാനമന്ത്രി : ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button