മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ അനധികൃതമായി പണം കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍. മേല്‍പ്പറമ്പ് അരമങ്ങാനം ബി.എം.കെ ഹൗസിലെ ഫൈസലിനെയാണ് പോലീസ് പിടികൂടിയത്. മഞ്ചേശ്വരം പൊന്നങ്കളയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് ലക്ഷം രൂപയാണ് പൊലീസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്
മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ഫൈസിലിനെ ബേഡകം പോലീസ് സ്റ്റേഷനിലെ എഎസ്ഐ പി.ജെ സെബാസ്റ്റ്യന്‍ പിടികൂടിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് പണം കടത്തുകയാണെന്ന വിവരം ലഭിച്ചത്. കടത്താന്‍ ശ്രമിച്ച പണവുമായി ബന്ധപ്പെട്ട യാതൊരു രേഖയും ഫൈസലിന്റെ പക്കലുണ്ടായിരുന്നില്ല. ഇതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും പൊലീസ് പരിശോധന കര്‍ശനമാക്കി
Post Your Comments