ശ്രീനഗർ : ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. പാക് അധീന കശ്മീരിലെ ഭീകരവാദ ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തി. കശ്മീരിലെ തങ് ധാർ മേഖലയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാക് സൈന്യം പുലർച്ചെ ആക്രമണം നടത്തിയ അതേ താങ്ധർ സെക്ടറിലാണ് ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ച് സൈന്യം തിരിച്ചടി നൽകിയത്. ഈ ക്യാമ്പിൽ നിന്നാണ് സ്ഥിരമായി അതിർത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കുന്നതെന്നു ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു.
Indian Army has launched attacks on terrorist camps situated inside Pakistan occupied Kashmir (PoK) opposite the Tangdhar sector. This is in retaliation to the support provided by Pakistan Army to push terrorists into Indian territory. pic.twitter.com/yCJaBV1NXk
— ANI (@ANI) October 20, 2019
Indian army has used artillery guns to target the terrorist camps which have been actively trying to push terrorists into Indian territory. https://t.co/MHfOLqbYUr
— ANI (@ANI) October 20, 2019
നേരത്തെ പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിൽ ജമ്മു കശ്മീരിലെ കുപ്‌വാരയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികരും, പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. . മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. പ്രദേശത്തെ രണ്ട് വീടുകള്‍ക്ക് വെടിവയ്പ്പില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബാരമുല്ല, രജൗരി സെക്ടറുകളിലും പാക്ക് പ്രകോപനമുണ്ടായി. രണ്ട് സൈനികരാണ് പാകിസ്താന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Post Your Comments