തിരുവനന്തപുരം: കമലേഷ് തിവാരി ജീവിച്ചത് താലിബാൻ ഭരണത്തിന്റെ കീഴിലല്ലെന്നും അദ്ദേഹത്തെ കൊന്നു കൊല വിളിച്ച തീവ്ര വാദികൾക്കെതിരെ പ്രതികരിക്കാൻ ഏതെങ്കിലും സാംസ്‌കാരിക ‘നായ’കർ തയ്യാറായോയെന്നും പ്രമുഖ മാധ്യമ പ്രവർത്തകനായ വായു ജിത്ത് ചോദിക്കുന്നു. കപട സാംസ്‌കാരിക ‘നായ’കർക്കെതിരെ തുറന്നടിക്കുന്ന ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ
മാൽഡയെക്കുറിച്ച് ഓർമ്മയുണ്ടോ ?
പശ്ചിമബംഗാളിലെ മാൽഡയിൽ കാലിയചൗക്ക് പോലീസ് സ്റ്റേഷൻ ആക്രമിച്ചത് 2016 ജനുവരി 3 ഞായറാഴ്ചയാണ് . പോലീസുകാരെ സ്റ്റേഷനിൽ നിന്ന് വലിച്ച് പുറത്തിട്ട് ആക്രമിച്ചു . സ്റ്റേഷനിലെ ഫയലുകളും കമ്പ്യൂട്ടറുകളും തീയിട്ടു .
ബാരക്കുകൾ തീവച്ച് നശിപ്പിച്ചു . പോലീസിന്റേതുൾപ്പെടെ ഇരുപത്തിനാലോളം വാഹനങ്ങൾ കത്തിച്ചു. അതിൽ അതിർത്തി രക്ഷാ സേനയുടെ ഒരു വാഹനവും ഉൾപ്പെടുന്നു.ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ആക്രമിച്ചു . ട്രെയിനു കല്ലെറിഞ്ഞു .പാളങ്ങൾ നശിപ്പിച്ചു . വീടുകൾ കൊള്ളയടിക്കുക പോലും ചെയ്തു.
സംഭവം നടന്നത് ബംഗാളിലെ എന്തെങ്കിലും പ്രശ്നത്തിന്റെ പേരിലല്ല . ഉത്തർപ്രദേശിൽ കമലേഷ് തിവാരിയെന്ന ഹിന്ദു മഹാസഭാ നേതാവ് പ്രവാചക നിന്ദ നടത്തി എന്ന ആരോപണമാണ് മാൽഡയിലെ ചിലർക്ക് സഹിക്കാൻ പറ്റാതായത് .
2015 ഡിസംബർ 3 ന് വിവാദ പരാമർശം നടത്തിയ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു . ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസുമെടുത്തു . ആൾ ജയിലിലുമായി . പക്ഷേ ഉത്തർപ്രദേശിലും രാജസ്ഥാനിലും ഒരുമാസത്തിനു ശേഷം മാൽഡയിലും പ്രതിഷേധം നടത്തിയ ലക്ഷക്കണക്കിന് മുസ്ലിങ്ങൾക്ക് തിവാരിയെ തൂക്കിക്കൊല്ലണം . മതനിന്ദയ്ക്ക് ശിക്ഷ തൂക്കിക്കൊല്ലലാണത്രേ .
വർഷം നാലാകാൻ പോകുന്നു. തൂക്കിക്കൊല്ലാൻ കഴിഞ്ഞില്ലെങ്കിലും അവരാ കൃത്യം നടത്തിയിരിക്കുന്നു. താലിബാൻ മോഡലിൽ കഴുത്തറുത്തു . ഓടി രക്ഷപ്പെടാൻ നോക്കിയപ്പോൾ വെടിവെച്ചു കൊന്നു.
സോ കോൾഡ് ഫാസിസ്റ്റ് സർക്കാരിന്റെ തേർ വാഴ്ച്ചയിൽ ഇവിടെ ഒരു കാക്കയ്ക്ക് പോലും പറക്കാൻ പറ്റുന്നില്ലെന്ന് സാംസ്കാരിക നായകൾ അലമുറയിടുന്ന സ്ഥലത്താണിതൊക്കെ സംഭവിച്ചിരിക്കുന്നത് എന്നോർക്കണം.
തമിഴ്നാട്ടിൽ , കേരളത്തിൽ , ഉത്തർ പ്രദേശിൽ , കർണാടകയിൽ , കശ്മീരിൽ , ഹരിയാനയിൽ , ജാർഖണ്ഡിൽ , മഹാരാഷ്ട്രയിൽ , ബംഗാളിൽ എന്നു വേണ്ട ഇന്ത്യയിലെ ഏത് സംസ്ഥാനമെടുത്താലും പൊലീസ് സ്റ്റേഷൻ കത്തിക്കലും മാദ്ധ്യമ സ്ഥാപനങ്ങൾ ആക്രമിക്കലും ഹിന്ദു സംഘടന പ്രവർത്തകരെ കൊന്നൊടുക്കുകയും ചെയ്യാൻ ഇവിടുത്തെ ന്യൂനപക്ഷത്തിന് സാധിക്കുന്നുണ്ട്. ഇതൊന്നും പോരാഞ്ഞ് ഐഎസിലേക്ക് യുദ്ധം ചെയ്യാനും പോകുന്നുണ്ട്.
എന്നിട്ടും കരച്ചിലാണ് മതേതറകളിവിടെ. പാർശ്വവത്കരിക്കുന്നു. ഹിന്ദുത്വ ഫാസിസം , അടിച്ചമർത്തൽ , വാമൂടിക്കെട്ടൽ , ബ്ലാ ബ്ലാ…
കമലെഷ് തിവാരിയെ കൊല്ലാൻ ഇതെന്താ താലിബാന്റെ രാജ്യമാണോ എന്ന് ചോദിക്കാൻ ഏതെങ്കിലും സാംസ്കാരിക നായയ്ക്ക് ഇവിടെ നട്ടെല്ലുണ്ടോ ? ചോദിച്ചോ അസഹിഷ്ണുതയെന്ന് ഉച്ചത്തിൽ നിലവിളിച്ച ഒരുത്തനെങ്കിലും ?
ഒന്നു ചോദിക്കട്ടെ .
തൊട്ടയൽപക്കമായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളില്ലേ ?. കാണിച്ചു തരാമോ ഇങ്ങനെ ഏതെങ്കിലും ഒരു സംഭവം ? . അവിടെ സ്വന്തം പെൺകുട്ടികളെ പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്ത് അവസാനം മതം മാറ്റുക പോലും ചെയ്യുമ്പോൾ കരയാനല്ലാതെ എവിടെയെങ്കിലും അവർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് കാണിക്കാൻ കഴിയുമോ ? ഒരു വണ്ടിയെങ്കിലും കത്തിച്ചത് ? ഒരാളെയെങ്കിലും വെട്ടിക്കൊന്നത് ?
സർവ്വ ധർമ്മ സമഭാവനയും ലോകാ സമസ്താ സുഖിനോ ഭവന്തുവും ഒക്കെ പറയുന്ന ഒരു സമൂഹം എന്നിവിടെ ന്യൂനപക്ഷമാകുന്നോ അന്ന് തീരും ഇവിടുത്തെ മതേതരത്വം .മതേതറകളുടെ കരച്ചിലും നിൽക്കും …
തലയില്ലെങ്കിൽ പിന്നെ കരയാൻ പറ്റില്ലല്ലോ ….ചിത്രം : കമലേഷ് തിവാരി പ്രശ്നത്തിന്റെ പേരിൽ 2016 ൽ മാൽഡയിൽ നടത്തിയ കലാപത്തിൽ കത്തിച്ച പൊലീസ് വാഹനങ്ങൾ.
Post Your Comments