മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും തിങ്കളാഴ്ച വിധിയെഴുതും. രാഷ്ട്രീയ പാര്‍ട്ടികള്‍ ആത്മവിശ്വാസത്തോടെ നോക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും ഇന്ന് സ്ഥാനാര്‍ത്ഥികളും അണികളും നിശബ്ദ പ്രചരണത്തിന്റെ തിരക്കിലാണ്. ഇരു സംസ്ഥാനങ്ങളിലും പരസ്യ പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
ആഴ്ചകള്‍ നീണ്ട പ്രചാരണത്തില്‍ ഉടനീളം ബി.ജെ.പിയുടെ മേല്‍ക്കൈയാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും കണ്ടത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊന്നും പ്രചാരണത്തില്‍ ബി.ജെ.പിക്കൊപ്പം എത്താനായില്ല. മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം ബി.ജെ.പിക്ക് ഇരട്ടി കരുത്ത് പകരുന്നുണ്ട്. ഹരിയാനയില്‍ പ്രതിപക്ഷം ഐക്യത്തിലല്ലെന്നതും മികച്ച വിജയം നേടാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 3237 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്. ഇതില്‍ 916 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് നേരിടുന്നവരാണ്. ഇതില്‍ കൊലപാതകം, മോഷണം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ നേരിടുന്നവരും ഇതിലുണ്ട്. 90 സീറ്റുകളിലേക്കുള്ള ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ 1108 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ആകെ 1.8 വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്. രണ്ട് സംസ്ഥാനത്തും വോട്ടെണ്ണല്‍ നടക്കുന്നത് ഈ മാസം 24നാണ്
Post Your Comments