തേഞ്ഞിപ്പാലം: എംജി സര്‍വകലാശാല മാര്‍ക്കുദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കുകയാണെന്നും മന്ത്രി കെ. ടി. ജലീലിന്റെ പങ്കിനെക്കുറിച്ച് മുന്‍വിധിയോടെ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ ഗവര്‍ണര്‍ ഏത് നിലപാടെടുക്കുമെന്നതില്‍ ആശങ്കയിലാണ് സിപിഎമ്മും സർക്കാരും.
കുടുംബാംഗങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതു ശരിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതിനു ശേഷവും കെ.ടി ജലീൽ ആരോപണവുമായി രംഗത്തുണ്ട്. ചെന്നിത്തലയ്‌ക്കെതിരെ പ്രത്യാരോപണമല്ല, വസ്തുതയാണ് താന്‍ ഉന്നയിച്ചതെന്നായിരുന്നു ജലീലിന്റെ പ്രതികരണം. തന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ടു മാധ്യമങ്ങള്‍ തന്റെ അടുക്കളയില്‍ വരെ എത്തി. രമേശ് ചെന്നിത്തലയുടെ അടുക്കള വരെയൊന്നും പോകേണ്ട. വീടിന്റെ മുന്‍വശം വരെയെങ്കിലും പോകണമെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.
Post Your Comments