ന്യൂഡല്‍ഹി: ജനിതക ഘടന (ഡിഎന്‍എ) പരിശോധിച്ച് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും മറ്റും നിയമപ്രാബല്യം നല്‍കുന്ന ബില്‍ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക് അയച്ചു. ജൂലൈയിൽ ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനയിലിരിക്കെയാണ് അധ്യക്ഷന്‍ വെങ്കയ്യ നായിഡു സ്ഥിരം സമിതിക്ക് കൈമാറിയത്.
ALSO READ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് സെനറ്റ് നേതാവ് മിച്ച് മക്കോണൽ
മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമിതി ബില്ലില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും അത് രാജ്യസഭ പാസാക്കിയാല്‍ ബില്ല് വീണ്ടും ലോകസഭയില്‍ അവതരിപ്പിക്കേണ്ടി വരും. ബില്ലിലെ വ്യവസ്ഥകള്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അധ്യക്ഷനായ ശാസ്ത്ര, സാങ്കേതിക, വനം, പരിസ്ഥിതി സ്ഥിരം സമിതി പരിശോധിക്കും.
ALSO READ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണം; നാളെ വിധിയെഴുത്ത്
കുറ്റവാളികളുടെ ജനികത ഘടനയുടെ ഡേറ്റാബേസ് തയ്യാറാക്കുക, ദേശീയ-മേഖല തലങ്ങളില്‍ ഡിഎന്‍എ ഡേറ്റാ ബാങ്ക് സ്ഥാപിക്കുക എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.
Post Your Comments